കൊച്ചി: കഞ്ചാവ് കേസില്‍ പിടിയിലായ റാപ്പര്‍ വേടൻ സംഭവത്തിൽ പ്രതികരിച്ചു. നിയമപരമായി നേരിടുമെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നും വേടൻ പറഞ്ഞു.
വൈദ്യ പരിശോധനയ്ക്കായി എത്തിച്ചപ്പോള്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു വേടന്‍. അതേസമയം, വേടനെതിരെ ആയുധ നിയമപ്രകാരം കേസെടുക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്.
വേടന്റെ കയ്യില്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. എന്നാൽ ആയുധങ്ങള്‍ അല്ലെന്നും വിവിധ കലാപരിപാടികളില്‍ ലഭിച്ച സമ്മാനങ്ങളാണെന്നുമാണ് വേടന്‍ പൊലീസിനോട് പറഞ്ഞത്.