10ാംക്ലാസ്സുകാരിയെ പീഡിപ്പിച്ചു, പിന്നാലെ നിരന്തര ഭീഷണിയും, ജീവനൊടുക്കാന്‍ ശ്രമിച്ച് പെണ്‍കുട്ടി, യുവാവ് അറസ്റ്റില്‍

കൊല്ലം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കൊല്ലത്താണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് പോരേടം സ്വദേശി അനീഷാണ് അറസ്റ്റിലായത്.

കഴിഞ്ഞ മാസം 28നായിരുന്നു പെണ്‍കുട്ടി പീഡനത്തിനിരയായത്. വീട്ടിലെത്തിയ വിദ്യാര്‍ത്ഥിനിയെ അനീഷ് പീഡിപ്പിക്കുകയായിരുന്നു. ഈ സമയത്ത് അനീഷിന്റെ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. പെണ്‍കുട്ടിയുടെ കുടുംബമാണ് പോലീസില്‍ പരാതി നല്‍കിയത്.

Also Read;വിവാഹത്തട്ടിപ്പിനിരയായി ‘വനിതാ സിംഹം’: ഐപിഎസുകാരിയെ വിവാഹം കഴിച്ചത് ഐആര്‍എസ് ഉദ്യോഗസ്ഥനെന്ന പേരില്‍

അനീഷിന്റെ നിരന്തര ഭീഷണി കാരണം പെണ്‍കുട്ടി കൈഞരമ്പു മുറിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് പീഡനത്തിനിരയായ വിവരം പുറത്തുവരുന്നത്. ഇതിന് പിന്നാലെ പെണ്‍കുട്ടിയെയും ബന്ധുക്കളെയും പ്രതി ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നു.

സംഭവം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സ്‌കൂളിലെ കൗണ്‍സിലര്‍ വഴി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ചടയമംഗലം പൊലീസിന് വിവരം കൈമാറി. പിന്നാലെയാണ് അറസ്റ്റ്.

Exit mobile version