കേരളത്തിന്റെ ഡല്‍ഹി സമരം അതിജീവനത്തിന്; എന്‍ഡിഎ സംസ്ഥാനങ്ങള്‍ക്ക് ലാളന, മറ്റിടത്ത് പീഡനം എന്നാണ് കേന്ദ്ര നയം; അര്‍ഹമായത് നേടിയെടുക്കും: മുഖ്യമന്ത്രി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ അവഗണനയ്ക്ക് എതിരെ ന്യൂഡല്‍ഹിയില്‍ നാളെ നടത്തുന്ന സമരം അതിജീവനത്തിന് വേണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 12,000 കോടി കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചെന്നും സംസ്ഥാനത്തിന് നടപ്പ് വര്‍ഷം അര്‍ഹമായ തുകയായ 7000 കോടി വെട്ടിക്കുറച്ചെന്നും മുഖ്യമന്ത്രി കേരളാ ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അര്‍ഹമായത് നേടിയെടുക്കാനാണ് ഈ സമരമെന്നും കക്ഷി-രാഷ്ട്രീയ ഭേദമന്യെ പിന്തുണ വേണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളെയും കേന്ദ്രം തടസപ്പെടുത്തുന്നു. ലൈഫ് മിഷന്‍ പദ്ധതിക്ക് എതിരെ കേന്ദ്ര ധനമന്ത്രാലയം നിലപാടെടുത്തു.

കേന്ദ്രസര്‍ക്കാര്‍ ലൈഫ് മിഷന്‍ വഴി നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് മുന്നില്‍ ബോര്‍ഡ് വെയ്ക്കണമെന്ന നിര്‍ബന്ധം പിടിക്കുകയാണെന്നും എന്നാല്‍ ഇത് അംഗീകരിക്കാനാകില്ല. വീടെന്നത് ആരുടെയും ഔദാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

also read- കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ പരാജയം സമ്മതിച്ചു; 40 സീറ്റ് എങ്കിലും ലഭിക്കാന്‍ താന്‍ പ്രാര്‍ഥിക്കാം: രാജ്യസഭയില്‍ പരിഹസിച്ച് മോഡി

സര്‍ക്കാര്‍ ഒരു ബ്രാന്‍ഡിംഗിനും തയ്യാറല്ല. കിഫ്ബിക്ക് എതിരെ കേന്ദ്രസര്‍ക്കാര്‍ കുപ്രചരണം നടത്തുകയാണെന്നും ഇതില്‍ നിന്നടക്കം പിന്മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Exit mobile version