മീൻപിടിക്കാനിട്ട തോർത്തിൽ കുരുങ്ങിയത് മനുഷ്യന്റെ തലയോട്ടി; രാമശേരിയിലെ പാറക്കുളത്തിൽ പോലീസ് പരിശോധന

പാലക്കാട്: രാമശ്ശേരിയിലെ ക്വാറിയിൽനിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ക്വാറിയിലെ കുളത്തിൽനിന്നാണ് തലയോട്ടി കണ്ടെത്തിയത്. വിവരമറിഞ്ഞ് കസബ പോലീസ് സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. കഴിഞ്ഞദിവസം വൈകിട്ട് ക്വാറിയിലെ കുളത്തിൽ മീൻ പിടിക്കാനെത്തിയവരാണ് തലയോട്ടി കണ്ടെത്തിയത്.

തോർത്ത് ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടെ തലയോട്ടി തോർത്തിൽ കുരുങ്ങുകയായിരുന്നു. തുടർന്ന് സമീപവാസികളെയും പഞ്ചായത്ത് അംഗത്തെയും അറിയിച്ചു. ഇവരാണ് പോലീസിനെ വിളിച്ചുവരുത്തിയത്. പാലക്കാട് കസബ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയുംചെയ്തിട്ടുണ്ട്.

ALSO READ- ചില്ലറയെ ചൊല്ലിയുള്ള തർക്കത്തിൽ കണ്ടക്ടർ ബസിൽ നിന്നും തള്ളിയിട്ട 68കാരന് ദാരുണമരണം; റോഡിൽ വീണിട്ടും വയോധികനെ മർദ്ദിച്ചു; കൊലക്കുറ്റം ചുമത്തും

ഇതേപാറക്കുളത്തിൽ അസ്ഥികൂടത്തിന്റെ ബാക്കി ഭാഗങ്ങളുണ്ടോയെന്ന് കണ്ടെത്താനായി കുളത്തിൽ സ്‌കൂബ ടീമിനെ ഉപയോഗിച്ചും തിരച്ചിൽ നടത്താനാണ് നീക്കം. മേഖലയിൽ സമീപകാലത്ത് കാണാതായവരെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

Exit mobile version