സ്വര്‍ണ്ണവിലയില്‍ വീണ്ടും മുന്നേറ്റം, ഇന്ന് കൂടിയത് 560 രൂപ, വില ഇങ്ങനെ

gold rate| bignewslive

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും കുതിപ്പ്. പവന് 560 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,000 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 70 രൂപ കൂടി 6625 ആയി.

റെക്കോര്‍ഡുകള്‍ ഭേദിച്ചു മുന്നേറുന്നതിനിടെ, സ്വര്‍ണ്ണവില കഴിഞ്ഞ ദിവസം ഇടിഞ്ഞിരുന്നു. ഇതില്‍ നിന്നും വീണ്ടും തിരിച്ചുകയറിയിരിക്കുകയാണ് സ്വര്‍ണ്ണവില. ഇന്നലെ പവന്‍ വില ഒറ്റയടിക്ക് 800 രൂപ കുറഞ്ഞിരുന്നു.

also read:ചില്ലറയെ ചൊല്ലിയുള്ള തർക്കത്തിൽ കണ്ടക്ടർ ബസിൽ നിന്നും തള്ളിയിട്ട 68കാരന് ദാരുണമരണം; റോഡിൽ വീണിട്ടും വയോധികനെ മർദ്ദിച്ചു; കൊലക്കുറ്റം ചുമത്തും

സ്വര്‍ണ്ണ വില ഇനിയും കുറയുമെന്ന കണക്കുകൂട്ടലുകള്‍ക്കിടെയാണ്, പിറ്റേന്നു തന്നെ തിരിച്ചുകയറിയത്. ഇനി സ്വര്‍ണ്ണവില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകള്‍.

Exit mobile version