ആശുപത്രിയില്‍ മോഷണം, രോഗിയുടെ സ്വര്‍ണ്ണമാലയുമായി മുങ്ങിയ തമിഴ്‌നാട് സ്വദേശിനികള്‍ പിടിയില്‍

തൃശൂര്‍: ആശുപത്രിയില്‍ സ്‌കാനിംഗിനെത്തിയ രോഗിയുടെ മാല മോഷ്ടിച്ച രണ്ട് സ്ത്രീകള്‍ പിടിയില്‍. തൃശ്ശൂരിലാണ് സംഭവം. മെഡിക്കല്‍ കോളേജില്‍ നിന്നും പൈങ്കുളം സ്വദേശിയുടെ രണ്ട് പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയാണ് മോഷണം പോയത്.

സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിനികളായ രണ്ട് സ്ത്രീകളാണ് പിടിയിലായത്. ശിവകാമി, റോജ എന്നിവരാണ് അറസ്റ്റിലായത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എ ബ്ലോക്കിലെ സ്‌കാനിങിന് ബില്ലടയ്ക്കാന്‍ നിന്നതായിരുന്നു പൈങ്കുളം സ്വദേശിനി.

also read:പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി, ഡെലിവറി ജോലികള്‍ ഇനി സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും

അപ്പോഴായിരുന്നു മാല മോഷണം പോയത്. മാല മോഷ്ടിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ പിന്നീട് മെഡിക്കല്‍ കോളേജ് പോലീസ് പിടികൂടി. മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഷാജുവിന്റെ നേത്യത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളായ ശിവകാമി, റോജ എന്നിവരെ പിടികൂടിയത്.

പിടിയിലായ സ്ത്രീകളുടെ പേരില്‍ കേരളത്തിലെ വിവിധ ജില്ലകളിലായി നിരവധി കേസുകളുണ്ട്. ഇവരെ പിടികൂടുന്ന സമയം പല പേരുകള്‍ ആണ് ഇവര്‍ പറയാറുള്ളത്.

Exit mobile version