സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം; കള്ളന്‍ ഉഡുപ്പിയില്‍ നിന്നും പിടിയില്‍

കൊച്ചി: സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ പ്രതിയെ വലയിലാക്കി പോലീസ്. മുംബൈ സ്വദേശിയാണ് പിടിയിലായത്. കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

ജോഷിയുടെ കൊച്ചിയിലെ പനമ്പിള്ളി നഗറിലെ വീട്ടില്‍ കഴിഞ്ഞ ദിവസമായിരുന്നു മോഷണം നടന്നത്. വീടിന്റെ പിന്‍ഭാഗം അടുക്കള ഭാഗത്തെ ജനല്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തു കടന്നത്.

also read:കേരളത്തിന് എതിരെ മോഡിക്കും രാഹുലിനും ഒരേസ്വരം; കേരളത്തിൽ നിന്ന് ഒന്നും ലഭിക്കില്ലെന്ന തിരിച്ചറിവിൽ വെപ്രാളമെന്ന് വിമർശിച്ച് മുഖ്യമന്ത്രി

ഒരു കോടിയോളം മൂല്യമുള്ള സ്വര്‍ണവും വജ്രാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. വീട്ടില്‍ കയറിയ കള്ളന്റെ ദൃശ്യങ്ങള്‍ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. സംഭവത്തിന് പിന്നാലെ പോലീസില്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാറിലാണ് പ്രതി കടന്നു കളഞ്ഞതെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് വിവരം കര്‍ണാടക പൊലീസിന് കൈമാറുകയായിരുന്നു.

Exit mobile version