ഫേസ്ബുക്ക് വഴി പിതാവുമായി പരിചയം, വീടും നാടും കാണാനായി എത്തി പശ്ചിമ ബംഗാള്‍ സ്വദേശി, മടങ്ങുമ്പോള്‍ 14കാരിയായ മകളെ തട്ടിക്കൊണ്ടുപോയി

ഇടുക്കി: 14 കാരിയെ തട്ടി കൊണ്ട് പോയ ബംഗ്ലാദേശ് പൗരന്‍ പിടിയില്‍. മറയൂരിലാണ് സംഭവം. 25കാരനായ മൂഷ്താഖ് അഹമ്മദ് എന്നയാളാണ് പിടിയിലായത്. മുഷ്താഖിനെയും പെണ്‍കുട്ടിയെയും പശ്ചിമ ബംഗാളില്‍ നിന്നും മറയൂരില്‍ എത്തിച്ചു.

ഫേസ്ബുക്ക് വഴി പെണ്‍കുട്ടിയുടെ പിതാവുമായി പരിചയപ്പെട്ട മൂഷ്താഖ് ഫെബ്രുവരി മാസം ടൂറിസ്റ്റ് വിസയില്‍ കേരളത്തില്‍ എത്തിയിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന്റെ സഹായത്താല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.

also read:20.4 കോടി രൂപയുടെ സ്വത്തുക്കള്‍, കൈവശം 55,000 രൂപ, 26,25,157 രൂപയുടെ നിക്ഷേപം, രാഹുല്‍ ഗാന്ധിയുടെ ആസ്തി വിവരങ്ങള്‍ ഇങ്ങനെ

ശേഷം താന്‍ ബംഗ്ലാദേശിലേക്ക് തിരിച്ചു പോവുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഇയാള്‍ തമിഴ്‌നാട്ടില്‍ തങ്ങി പെണ്‍കുട്ടിയുമായി പിതാവറിയാതെ ചാറ്റിങ് നടത്തി വരികയായിരുന്നു.

ഒരാഴ്ച മുന്‍പ് മറയൂരില്‍ എത്തി പെണ്‍കുട്ടിയുമായി കടന്നു കളയുകയുമായിരുന്നു. അതിനിടെ ഈ ദിവസങ്ങളിലായി ബന്ധുവായ യുവാവിനെയും കാണാതെയായിരുന്നു.

also read:ജീവകാരുണ്യപ്രവർത്തനത്തിന് പണം സ്വരൂപിക്കണം; ക്രിസ്റ്റ്യാനോ ഉറങ്ങിയ ബെഡ് ലേലത്തിന് വെച്ച് ഹോട്ടലുടമ!

ഇയാളായിരിക്കും മകളെ കടത്തിക്കൊണ്ടുപോയതെന്ന നിഗമനത്തില്‍ മാതാപിതാക്കള്‍ മറയൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചെങ്കിലും പിന്നീടാണ് തട്ടിക്കൊണ്ട് പോകലിന് പിന്നില്‍ ബംഗ്ലാദേശ് പൗരനാണെന്ന് മനസ്സിലാവുകയും ചെയ്തത്.

Exit mobile version