20.4 കോടി രൂപയുടെ സ്വത്തുക്കള്‍, കൈവശം 55,000 രൂപ, 26,25,157 രൂപയുടെ നിക്ഷേപം, രാഹുല്‍ ഗാന്ധിയുടെ ആസ്തി വിവരങ്ങള്‍ ഇങ്ങനെ

rahul gandhi| bignewslive

ഡല്‍ഹി: വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിക്ക് ആകെയുള്ളത് 20.4 കോടി രൂപയുടെ സ്വത്തുക്കള്‍. കഴിഞ്ഞ ദിവസം സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്.

നിലവില്‍ 55,000 രൂപയാണ് രാഹുല്‍ ഗാന്ധിയുടെ കൈവശമുള്ളത്. രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി ആകെ 26,25,157 രൂപയുടെ നിക്ഷേപമുണ്ട്. രാഹുലിനെതിരെ അയോഗ്യത കേസടക്കം 18 ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Also Read:ചൂടിന് ശമനമില്ല, വരുംദിവസങ്ങളിലും കൂടും, 11 ജില്ലകളില്‍ മുന്നറിയിപ്പ്

ജില്ലാ കളക്ടര്‍ രേണുരാജിന് മുമ്പാകെ മൂന്ന് സെറ്റ് പത്രികയാണ് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ചത്. കഴിഞ്ഞ ദിവസം വയനാട്ടിലെത്തിയ രാഹുല്‍ ഗാന്ധി ഒരു മണിക്കൂറിലേറെ നീണ്ട വന്‍ ജനപങ്കാളിത്തമുള്ള റോഡ് ഷോയ്ക്ക് ശേഷമാണ് വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍, വി ഡി സതീശന്‍ അടക്കമുള്ളവരും രാഹുല്‍ ഗാന്ധിയെ അനുഗമിച്ചു. ഇനി പതിനഞ്ചാം തീയതി ആയിരിക്കും രാഹുല്‍ മണ്ഡലത്തില്‍ തിരിച്ചെത്തുക.

Exit mobile version