മുത്തങ്ങ ചെക്‌പോസ്റ്റിലെ പരിശോധന, പിടികൂടിയത് 3495 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ

കല്‍പ്പറ്റ: ലോറിയില്‍ കടത്താൻ ശ്രമിച്ച നിരോധിത പുകയില ഉത്പന്നങ്ങളുടെ വന്‍ ശേഖരം എക്‌സൈസിൻ്റെ പിടിയിൽ. മുത്തങ്ങ ചെക്‌പോസ്റ്റിലെ പരിശോധനയിൽ ആണ് വന്‍തോതില്‍ പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.

ഇന്നലെ നടത്തിയ പരിശോധനയിൽ 3495 കിലോ പുകയില ഉത്പന്നങ്ങളാണ് എക്‌സൈസ് പിടിച്ചെടുത്തത്. മാനന്തവാടി സ്വദേശിയാണ് ലോറി ഉടമയെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തില്‍ വയനാട് വാളാട് സ്വദേശി സഫീറിനെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. ലോറിയില്‍ 200 ഓളം ചാക്കുകളാണ് ഉണ്ടായിരുന്നത്. ബിയര്‍ വെയ്സ്റ്റിനടിയില്‍ അതിവിദഗ്ധമായി ഒളിപ്പിച്ചാണ് പുകയില ഉത്പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ചത്.

സഫീര്‍ മുമ്പ് കഞ്ചാവ് കേസില്‍ പിടിയിലായിട്ടുണ്ടെന്ന് എക്‌സൈസ് സൂചിപ്പിച്ചു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സന്‍ഫീര്‍ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്.

Exit mobile version