ജീവകാരുണ്യപ്രവർത്തനത്തിന് പണം സ്വരൂപിക്കണം; ക്രിസ്റ്റ്യാനോ ഉറങ്ങിയ ബെഡ് ലേലത്തിന് വെച്ച് ഹോട്ടലുടമ!

ലുബ്ലിയാന: തങ്ങളുടെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി പണം സ്വരൂപിക്കാൻ സ്ലോവീനിയയിലെ ഗ്രാൻഡ്പ്ലാസ ഹോട്ടലിന്റെ തന്ത്രം കണ്ട് അമ്പരന്ന് സോഷ്യൽമീഡിയ. പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഹോട്ടലിൽ താമസിക്കാനെത്തിയപ്പോൾ ഉറങ്ങിയ ബെഡ് ലേലത്തിനുവെക്കുകയാണ് ഈ ഹോട്ടൽ.

അടിസ്ഥാനവിലായയി 5.25 ലക്ഷം രൂപ കണക്കാക്കിയിരിക്കുന്ന കിടക്ക ആർക്കുവേണമെഹ്കിലും ലേലത്തിൽ സ്വന്തമാക്കാവുന്നതാണ്. മുൻപ് ക്രിസ്റ്റ്യാനോ സ്ലൊവീനിയക്കെതിരായ സൗഹൃദമത്സരത്തിനെത്തിയപ്പോൾ താമസിച്ചത് ലുബ്ലിയാനയിലെ ഗ്രാൻഡ് ഹോട്ടലിലായിരുന്നു.

അന്ന് താരം കിടന്നുറങ്ങിയ ബെഡ് സൂക്ഷിച്ചുവെച്ചാണ് ഇപ്പോൾ ലേലത്തിന് ഇറക്കിയിരിക്കുന്നത്. ലേലത്തിൽ ബെഡിന്റെ വിലകുതിച്ചുയരുമെന്നാണ് ഹോട്ടൽ മാനേജ്‌മെന്റിന്റെ കണക്കുകൂട്ടൽ.

ALSO READ- സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാനിരിക്കെ കാലുമാറി; കോൺഗ്രസ് നേതാവായ ബോക്‌സിംഗ് താരം വിജേന്ദർ സിങ് ബിജെപി അംഗത്വം സ്വീകരിച്ചു

നിലവിൽ ഒരു മീഡിയ കമ്പനിയുമായി സഹകരിച്ചാണ് ഈ ലേലം. അതേസമയം, നാളുകൾക്ക് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ ദേശീയടീമിലേക്ക് തിരിച്ചെത്തിയ സൗഹൃദമത്സരത്തിൽ പോർച്ചുഗൽ സ്ലൊവീനിയയോട് എതിരില്ലാത്ത രണ്ടുഗോളിന് തോൽക്കുകയും ചെയ്തിരുന്നു.

Exit mobile version