സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാനിരിക്കെ കാലുമാറി; കോൺഗ്രസ് നേതാവായ ബോക്‌സിംഗ് താരം വിജേന്ദർ സിങ് ബിജെപി അംഗത്വം സ്വീകരിച്ചു

ന്യൂഡൽഹി: പ്രശസ്ത ബോക്സിംഗ് താരവും ഒളിംപിക് മെഡൽ ജേതാവുമായ വിജേന്ദർ സിങ് കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറി. 2019 തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസ് അംഗത്വം സ്വീകരിച്ച വിജേന്ദർ ഇപ്പോഴിതാ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിക്കുകയായിരുന്നു.

2019ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി വിജേന്ദർ സിങ് മത്സരിക്കുകയും ചെയ്തിരുന്നു. സൗത്ത് ഡൽഹി മണ്ഡലത്തിൽ നിന്നാണ് വിജേന്ദർ സിങ് മത്സരിച്ച് പരാജയപ്പെട്ടത്. കോൺഗ്രസ് വിജേന്ദറിനെ മഥുരയിൽ സ്ഥാനാർത്ഥിയായി പരിഗണിക്കാനിരിക്കെയാണ് അദ്ദേഹം കോൺഗ്രസ് വിടുന്നത്. നിലവിൽ മഥുരയിൽ ഹേമാ മാലിനിയാണ് എംപി.

ALSO READ- മിസ് യൂണിവേഴ്‌സ് മത്സരത്തിൽ സൗദി അറേബ്യ പങ്കെടുക്കുന്നെന്ന വാർത്ത വ്യാജം; സ്ഥിരീകരിച്ച് സംഘാടകർ

ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ സ്വാധീനമുള്ള ജാട്ട് സമുദായംഗമാണ് വിജേന്ദർ സിംഗ്.

Exit mobile version