വീണ്ടും തെരുവു നായ്ക്കളുടെ ആക്രമണം, കടിയേറ്റത് പത്തോളം പേര്‍ക്ക്, പുറത്തിറങ്ങാന്‍ ഭയന്ന് നാട്ടുകാര്‍

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും തെരുവു നായ്ക്കളുടെ ആക്രമണം വര്‍ധിച്ചുവരികയാണ്. മലപ്പുറത്ത് തെരുവുനായയുടെ ആക്രമണത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

മലപ്പുറം പുളിക്കലിലാണ് നാടിനെ നടുക്കുന്ന സംഭവം. ആലുങ്ങല്‍ മുന്നിയൂര്‍ കോളനി, ചാമപ്പറമ്പ് എന്നിവിടങ്ങളിലാണ് ആളുകള്‍ക്ക് തെരുവുനായയുടെ കടിയേറ്റത്.

also read:വീണ്ടും സര്‍വ്വീസിനൊരുങ്ങി റോബിന്‍ ബസ്, നിയമം ലംഘനം കണ്ടാല്‍ കര്‍ശന നടപടിയെന്ന് എംവിഡി

പത്തോളം പേര്‍ക്ക് തെരുവു നായയുടെ ആക്രമണത്തില്‍ പരിക്കേറ്റിറ്റുണ്ട്. കടിയേറ്റവരെ കോഴിക്കോട്, മഞ്ചേരി മെഡിക്കല്‍ കോളജുകളില്‍ പ്രവേശിപ്പിച്ചു.

തെരുവു നായ്ക്കളുടെ ആക്രമണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പുറത്തിറങ്ങി നടക്കാന്‍ ഭയക്കുകയാണ് നാട്. നടന്ന് പോകുന്ന കുട്ടികളെ സ്‌കൂളിലേക്ക് അയക്കാനും മാതാപിതാക്കള്‍ ഭയക്കുന്നു.

Exit mobile version