താമരശ്ശേരി ചുരത്തില്‍ കടുവ, ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ്

കോഴിക്കോട്: യാത്രക്കാരെ ഒന്നടങ്കം ഭീതിയിലാഴ്ത്തി താമരശ്ശേരി ചുരത്തില്‍ കടുവ. ചുരത്തിന്റെ ഒന്‍പതാം വളവിന് താഴെ കടുവയെ കണ്ടത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.

ചുരത്തിലൂടെ പോകുകയായിരുന്ന ലോറിയുടെ ഡ്രൈവറാണ് കടുവയെ കണ്ട വിവരം ട്രാഫിക് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

also read: സ്‌കൂട്ടറില്‍ സ്‌കൂള്‍ ബസ് ഇടിച്ച് അപകടം, 46കാരിക്ക് ദാരുണാന്ത്യം, അപകടം ഡോക്ടറെ കണ്ട് മകള്‍ക്കൊപ്പം തിരികെ വീട്ടിലേക്ക് മടങ്ങവെ

തുടര്‍ന്ന് ട്രാഫിക് പൊലീസ് താമരശേരി പൊലീസിനെയും വനപാലകരെയും വിവരമറിയിക്കുകയായിരുന്നു. ട്രാഫിക് പൊലീസ് പകര്‍ത്തിയ കടുവയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

റോഡിന് കുറുകെ നടന്നു നീങ്ങി കാട്ടിലേക്ക് മറയുന്ന കടുവയുടെ ദൃശ്യങ്ങളാണിത്. സംഭവത്തില്‍ വനം വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാത്രിയാത്ര ഉള്‍പ്പെടെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിര്‍ദേശം നല്‍കി.

Exit mobile version