സ്‌കൂട്ടറില്‍ സ്‌കൂള്‍ ബസ് ഇടിച്ച് അപകടം, 46കാരിക്ക് ദാരുണാന്ത്യം, അപകടം ഡോക്ടറെ കണ്ട് മകള്‍ക്കൊപ്പം തിരികെ വീട്ടിലേക്ക് മടങ്ങവെ

തിരുവനന്തപുരം: സ്‌കൂട്ടറില്‍ സ്‌കൂള്‍ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയിലാണ് സംഭവം. കൊല്ലങ്കോട് വെങ്കഞ്ഞി സ്വദേശിനി പത്മജ ആണ് മരിച്ചത്.

നാല്‍പ്പത്തിയാറ് വയസ്സായിരുന്നു. മകള്‍ക്കൊപ്പം ഡോക്ടറെ കണ്ട് തിരികെ വീട്ടിലേക്ക് മടങ്ങവെയാണ് അപകടം സംഭവിച്ചത്. ബൈക്കില്‍ സ്‌കൂള്‍ ബസ് തട്ടിയതിനെ തുടര്‍ന്ന് പത്മജ തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു.

also read: യുവ ഡോക്ടര്‍ ഷഹനയുടെ മരണം; ഒളിവിലായിരുന്ന ആണ്‍സുഹൃത്ത് ഡോ റുവൈസ് കസ്റ്റഡിയില്‍

പത്മജയുടെ തലയിലൂടെ ബസ് കയറിയിറങ്ങി. പാറശ്ശാല ലോ കോളേജിന് സമീപം വൈകീട്ട് ഏഴരയോടെയായിരുന്നു അപകടം സംഭവിച്ചത്. പത്മജ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.

അപകടത്തില്‍ പരിക്കേറ്റ മകള്‍ കൃഷ്ണപ്രിയ പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കന്യാകുമാരി തിരുവട്ടാറിലുള്ള സ്വകാര്യ സ്‌കൂളിന്റെ ബസാണ് അപകടമുണ്ടാക്കിയതെന്നും അപകടത്തിന് ശേഷം ബസ് നിര്‍ത്താതെ പോയെന്നും നാട്ടുകാര്‍ പറയുന്നു.

Exit mobile version