യുവ ഡോക്ടര്‍ ഷഹനയുടെ മരണം; ഒളിവിലായിരുന്ന ആണ്‍സുഹൃത്ത് ഡോ റുവൈസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവ ഡോക്ടര്‍ ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട് ആണ്‍സുഹൃത്ത് ഡോ. റുവൈസ് കസ്റ്റഡിയില്‍. ഇന്ന് പുലര്‍ച്ചെയാണ് റുവൈസിനെ കസ്റ്റഡിയിലെടുത്തത്.

ഷഹനയുടെ മരണത്തിന് പിന്നാലെ ഒളിവിലായിരുന്ന ഡോ. റുവൈസിനെ കൊല്ലം കരുനാഗപ്പള്ളിയില്‍നിന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

also read: യുവഡോക്ടര്‍ ഷഹാനയുടെ മരണം; ആരോപണവിധേയനായ ഡോക്ടറെ ഭാരവാഹി സ്ഥാനത്ത് നിന്ന് നീക്കി പിജി ഡോക്ടര്‍മാരുടെ സംഘടന

ഇയാളെ തിരുവനന്തപുരത്ത് എത്തിച്ച് പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. കഴിഞ്ഞ ദിവസം റുവൈസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിരുന്നു.

കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് റുവൈസ്. ഒളിവിലായിരുന്ന റുവൈസിനെ കണ്ടെത്താന്‍ നേരത്തെ ഹോസ്റ്റലിലും ബന്ധു വീടുകളിലും പോലീസ് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല.

Also Read: സ്‌കൂളില്‍ പോകാന്‍ ബസ് കിട്ടാത്തതിനാല്‍ വീട്ടിലേക്ക് മടങ്ങി, പിന്നാലെ കണ്ടത് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ തോട്ടില്‍ മരിച്ച നിലയില്‍

കസ്റ്റഡിയിലെടുക്കാന്‍ വൈകിയാല്‍ ഇന്ന് റുവൈസ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ നീക്കം നടത്തുമെന്ന വിവരവും പൊലീസിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റുവൈസിനെ കസ്റ്റഡിയിലെടുത്തത്.

Exit mobile version