കണ്ണൂരില്‍ ജനവാസമേഖലയില്‍ കടുവ, കൂടുകള്‍ സ്ഥാപിച്ചിട്ടും പിടികൂടാനാവാതെ വനംവകുപ്പ്, പ്രദേശത്ത് നിരോധനാജ്ഞ

കണ്ണൂര്‍: ജനവാസമേഖലയിലിറങ്ങിയ കടുവയെ പിടികൂടാനാവാതെ വനം വകുപ്പ്. കണ്ണൂര്‍ ജില്ലയിലെ അടയ്ക്കാത്തോടാണ് സംഭവം. കടുവയെ ഭയന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാര്‍.

കഴിഞ്ഞ ദിവസം കടുവയെ പിടികൂടുന്നതിന് രണ്ട് കൂടുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ ഫലമൊന്നുമുണ്ടായില്ല. ഇന്നലെ മയക്കുമരുന്ന് വെടിവെച്ച് കടുവയെ പിടിക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു.

also read:സ്‌കൂട്ടറില്‍ പിക്കപ്പ് വാന്‍ ഇടിച്ചുകയറി അപകടം, 45കാരിക്ക് ദാരുണാന്ത്യം

അപ്പോഴാണ് വൈകീട്ട് രണ്ട് കൂടുകള്‍ കൂടി സ്ഥാപിച്ചത്. വനം വകുപ്പ് പകല്‍ മുഴുവന്‍ പ്രത്യേകം ടീം രൂപീകരിച്ച് കടുവയ്ക്കായി തെരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.

കഴിഞ്ഞ ശനിയാഴ്ചയാണ് അടയ്ക്കാത്തോട് കരിയംകാപ്പിലെ ജനവാസകേന്ദ്രത്തില്‍ കടുവയെ നാട്ടുകാര്‍ കണ്ടത്. പ്രദേശത്ത് ഇപ്പോഴും നിരേധനാജ്ഞ തുടരുകയാണ്.

Exit mobile version