മൂക്കിലെ ദശ നീക്കം ചെയ്യാനുള്ള സര്‍ജറിക്ക് പിന്നാലെ യുവാവ് മരിച്ചു, ചികിത്സാപ്പിഴവെന്ന് ആരോപിച്ച് പരാതിയുമായി കുടുംബം, മൃതദേഹം പുറത്തെടുത്തു

കല്‍പ്പറ്റ: ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവാവ് മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം. വയനാട്ടിലാണ് സംഭവം. പുല്‍പ്പള്ളി ശശിമല ചോലിക്കര സ്വദേശി സ്റ്റെബിനാണ് മരിച്ചത്.

ചികിത്സയ്ക്കിടെയാണ് യുവാവ് മരിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. കല്‍പ്പറ്റ ഫാത്തിമ ആശുപത്രിയില്‍ വെച്ചായിരുന്നു സ്റ്റെബിന്‍ മരിച്ചത്. മൂക്കിലെ ദശ നീക്കം ചെയ്യാനുള്ള സര്‍ജറിക്കായാണ് സ്റ്റെബിന്‍ ആശുപത്രിയിലെത്തിയത്. സ്വന്തം വണ്ടിയോടിച്ചായിരുന്നു സ്റ്റെബിന്‍ എത്തിയത്.

also read: ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം, അമ്മയും സുഹൃത്തും അറസ്റ്റില്‍

ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഡിസംബര്‍ ഒന്നിന് മരിക്കുകയായിരുന്നു. അനസ്‌തേഷ്യ നല്‍കിയതിലെ പിഴവെന്നാണ് കുടംബത്തിന്റെ ആരോപണം. എന്നാല്‍ ഹൃദയാഘാതമെന്നാണ് ആശുപത്രിയുടെ വിശദീകരണം. മരിച്ച ദിവസം പോസ്റ്റുമോര്‍ട്ടം നടത്താനോ പരാതിപ്പെടാനോ കുടുംബം തയ്യാറായിരുന്നില്ല.

ഇതിന് പിന്നാലെ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയതിനു പിന്നാലെ യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. കല്‍പ്പറ്റ പൊലീസിലായിരുന്നു ബന്ധുക്കള്‍ പരാതി നല്‍കിയത്. പിന്നാലെ ശശിമല ഇന്‍ഫന്റ് ജീസസ് പള്ളി സെമിത്തേരിയില്‍ നിന്നും മൃതേദഹം പുറത്തെടുത്ത് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Exit mobile version