പരീക്ഷയ്ക്കിടെ പ്ലസ്ടു വിദ്യാര്‍ഥിനിയെ കടന്നുപിടിച്ചു, അധ്യാപകന് ഏഴുവര്‍ഷം കഠിനതടവ് ശിക്ഷ

കോഴിക്കോട്: പ്രാക്ടിക്കല്‍ പരീക്ഷയ്ക്കിടെ പ്ലസ്ടു വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച കേസില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന് കഠിന തടവും പിഴയും ശിക്ഷ. കോഴിക്കോടാണ് സംഭവം.

നാദാപുരം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച കേസില്‍ മേമുണ്ട ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ ഗണിതവിഭാഗം സീനിയര്‍ അധ്യാപകനായ അഞ്ചുപുരയില്‍ ലാലു(45)വിനെയാണ് കോടതി ശിക്ഷിച്ചത്.

also read: 100ാം വയസ്സില്‍ കന്നിമല ചവിട്ടി, അയ്യനെ നേരില്‍ കണ്ട് തൊഴുത് പാറുക്കുട്ടിയമ്മ, എത്തിയത് മൂന്ന് തലമുറക്കൊപ്പം

ഏഴുവര്‍ഷം കഠിനതടവും അരലക്ഷംരൂപ പിഴയുമാണ് ശിക്ഷ. നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ജഡ്ജ് എം സുഹൈബ് ആണ് ശിക്ഷ വിധിച്ചത്.

2023 ഫെബ്രുവരി 22-നാണ് കേസിനാസ്പദമായ സംഭവം. മറ്റൊരു സ്‌കൂളില്‍ പരീക്ഷയുടെ ഇന്‍വിജിലേറ്ററായിരിക്കേ ലാലു വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച് അപമാനിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തെന്നാണ് കേസ്. ചോമ്പാല പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Exit mobile version