ബര്‍ഗര്‍ കഴിച്ചവര്‍ക്ക് അസ്വാസ്ഥ്യം: ബേക്കറി അടയ്ക്കാന്‍ നിര്‍ദ്ദേശം

പത്തനംതിട്ട: ഇലവുംതിട്ടയില്‍ ബേക്കറിയില്‍ നിന്ന് ബര്‍ഗര്‍ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ആഹാരം കഴിച്ചതിന് പിന്നാലെ അസ്വാസ്ഥ്യം അനുഭവപ്പെട്ട 13 പേര്‍ ഇലവുംതിട്ട നെല്ലാനിക്കുന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി.

ഇലവുംതിട്ടയിലെ ദീപാ ബേക്കറിയില്‍ നിന്ന് ചിക്കന്‍ വിഭവങ്ങള്‍ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ബര്‍ഗര്‍ കഴിച്ചവര്‍ക്ക് അസ്വസ്ഥത ഉണ്ടായതായി സ്ഥിരീകരിച്ചു. ഷവര്‍മ്മ കഴിച്ചവര്‍ക്കും പ്രശ്‌നങ്ങളുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. ബേക്കറി അടയ്ക്കാന്‍ മെഴുവേലി ഗ്രാമപഞ്ചായത്ത് നിര്‍ദ്ദേശം നല്‍കി.

Exit mobile version