വീണ്ടും കാട്ടാനയുടെ ആക്രമണം, 50വയസ്സുകാരന് ദാരുണാന്ത്യം, ആക്രമിച്ചത് തെങ്ങ് മറിച്ചിടുന്ന ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയപ്പോള്‍

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പത്തനംതിട്ട ജില്ലയിലാണ് സംഭവം. പുളിക്കുന്നത്ത് മലയില്‍ കുടിലില്‍ ബിജു ആണ് മരിച്ചത്.

അമ്പത് വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വീട്ടുമുറ്റത്ത് തെങ്ങ് മറിച്ചിടുന്ന ശബ്ദം കേട്ട് വീട്ടുമുറ്റത്തേക്ക് ഇറങ്ങിയതായിരുന്നു ബിജു.

also read:കേരള തീരത്ത് ഇന്നും കടലാക്രമണം, ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത, ബീച്ചിലേക്കുള്ള യാത്ര വേണ്ട, മഴ മുന്നറിയിപ്പും

ഇതിനിടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ബിജുവിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം വിട്ടുകൊടുക്കാതെ നാട്ടുകാര്‍ പ്രതിഷേധിച്ചു. കലക്ടര്‍ എത്തണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

Exit mobile version