മദ്യപിച്ച് തര്‍ക്കം, ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ച് കൊന്നു

പത്തനംതിട്ട: ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ച് കൊന്നു. പത്തനംതിട്ടയിലെ അട്ടത്തോട്ടിലാണ് സംഭവം. പടിഞ്ഞാറേത്തറ ആദിവാസി കോളനിയിലെ രത്നാകരന്‍ ആണ് മരിച്ചത്.

സംഭവത്തില്‍ രത്‌നാകരന്റെ ഭാര്യ ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. മദ്യപിച്ചുള്ള വഴക്കിനിടെ ശാന്ത കമ്പി വടി കൊണ്ട് രത്നാകരന്റെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്നാണ് വിവരം.

also read:34 കോടി കിട്ടിയെങ്കിലും അബ്ദുല്‍ റഹീമിന്റെ മോചനത്തിന് ഇനിയും കാത്തിരിക്കേണ്ടി വരും

ഇരുവരും തമ്മില്‍ ഇടയ്ക്കിടെ വഴക്ക് കൂടാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അടിയേറ്റ് കുഴഞ്ഞുവീണ രത്നാകരനെ ഉടന്‍ തന്നെ നിലയ്ക്കലിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചിരുന്നു.

എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കൊലപാതകത്തിന് പിന്നാലെ ശാന്തയെ പമ്പ പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്.

Exit mobile version