വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി അയല്‍വാസിയെ കുത്തിക്കൊന്നു, 44കാരന്‍ അറസ്റ്റില്‍

കൊച്ചി: അയല്‍വാസിയെ വീട്ടില്‍ കയറി കുത്തിക്കൊന്ന കേസിലെ പ്രതി പിടിയില്‍. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്താണ് സംഭവം. മണക്കാട്ടുതാഴം മഹേഷിനെ (44) യാണ് കൂത്താട്ടുകുളം പൊലീസ് പിടികൂടിയത്.

തിങ്കളാഴ്ച വൈകീട്ട് ഏഴു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. പിറവം തിരുമാറാടി കാക്കൂര്‍ പാലച്ചുവട് ലക്ഷംവീട് കോളനിയില്‍ കല്ലുവളവിങ്കല്‍ സോണിയാണ് കൊല്ലപ്പെട്ടത്.

also read:വായ്പയെടുത്ത തുക തിരിച്ചടക്കാന്‍ വൈകി, കര്‍ണാടക ബാങ്കിന്റെ നിരന്തര ഭീഷണി, വ്യാപാരി ജീവനൊടുക്കി

മുപ്പത്തിരണ്ട് വയസ്സായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സോണിയെ മഹേഷ് വീട്ടില്‍ നിന്നും വിളിച്ചിറക്കി കുത്തുകയായിരുന്നു. സോണിയുടെ തലയ്ക്കും നെഞ്ചിനും കുത്തേറ്റു.

ഗുരുതരാവസ്ഥയിലായ സോണിയെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഞായറാഴ്ചയും സോണിയെ മഹേഷ് വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

Exit mobile version