നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കടയിലേക്ക് ഇടിച്ചുകയറി അപകടം, അധ്യാപകന് ദാരുണാന്ത്യം

accident | bignewslive

മലപ്പുറം: നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ കോളജ് അധ്യാപകന് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിലാണ് സംഭവം. ഇന്നു പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്.

പാലക്കാട് പട്ടാമ്പി സ്വദേശി പ്രസാദ് ആണ് സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ചത്. മജ്ലിസ് കോളജിലെ ഫിസിക്സ് അധ്യാപകനാണ് പ്രസാദ്. വളാഞ്ചേരി ബൈപ്പാസിന് സമീപമാണ് അപകടമുണ്ടായത്.

also read: വിനോദ സഞ്ചാരികളോട് കൈക്കൂലി ആവശ്യപ്പെട്ടു, പണമില്ലെന്ന് പറഞ്ഞപ്പോള്‍ ടാബ് വില്‍ക്കാന്‍ നിര്‍ദ്ദേശം; മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഇദ്ദേഹം സഞ്ചരിച്ച ഇരുചക്രവാഹനം റോഡരികിലെ കടമുറിയിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു. സ്ഥലത്ത് പെട്രോളിങ് നടത്തിയ പൊലീസ് സംഘമാണ് അപകടത്തില്‍പ്പെട്ട് പരിക്കേറ്റു കിടന്ന പ്രസാദിനെ കണ്ടത്.

ഗുരുതരമായി പരിക്കേറ്റ പ്രസാദിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Exit mobile version