വിനോദ സഞ്ചാരികളോട് കൈക്കൂലി ആവശ്യപ്പെട്ടു, പണമില്ലെന്ന് പറഞ്ഞപ്പോള്‍ ടാബ് വില്‍ക്കാന്‍ നിര്‍ദ്ദേശം; മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഹൈവെ പെട്രോളിംഗ് സംഘത്തിലെ ഗ്രേഡ് സബ് ഇന്‍സ്പെക്ടര്‍ ഷിബി ടി ജോസഫ്, സി പി ഓ സുധീഷ് മോഹന്‍, ഡ്രൈവര്‍ പി സി സോബിന്‍ ടി സോജന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.

ഇടുക്കി: വിനോദ സഞ്ചാരികളില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെട്ട മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. അടമാലിയിലാണ് സംഭവം. ഹൈവെ പെട്രോളിംഗ് സംഘത്തിലെ ഗ്രേഡ് സബ് ഇന്‍സ്പെക്ടര്‍ ഷിബി ടി ജോസഫ്, സി പി ഓ സുധീഷ് മോഹന്‍, ഡ്രൈവര്‍ പി സി സോബിന്‍ ടി സോജന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.

മൂന്നാറിലേക്ക് പോകുകയായിരുന്ന വിനോദ സഞ്ചാരികളുടെ വാഹനത്തില്‍ നിന്ന് കഞ്ചാവ് ബീഡി കണ്ടെടുത്ത കേസ് ഒത്തുത്തീര്‍പ്പാക്കാന്‍ 36000 രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് പരാതി. എന്നാല്‍ പോലീസ് ആവശ്യപ്പെട്ട പൈസ നല്‍കാന്‍ ഇവരുടെ കൈയ്യിലുണ്ടായിരുന്നില്ല. തുടര്‍ന്ന് ഇവരുടെ കൈവശമുണ്ടായിരുന്ന ടാബ് വില്‍ക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ അടിമാലിയിലേയ്ക്ക് അയക്കുകയായിരുന്നു.

പ്രഥമിക അന്വേഷണത്തില്‍ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇടുക്കി ജില്ല പോലീസ് മേധാവി മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്. വകുപ്പ് തല നടപടിക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

Exit mobile version