ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; ലക്ഷപ്രഭുക്കളായി മലയാളി ഉള്‍പ്പെടെ 4 ഇന്ത്യക്കാര്‍

അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും ഇന്ത്യക്കാരെ തേടിയെത്തി ഭാഗ്യദേവത. മലയാളി ഉള്‍പ്പെടെ 4 ഇന്ത്യക്കാര്‍ക്ക് ലക്ഷങ്ങളാണ് സമ്മാനമായി ലഭിച്ചത്.

22.62 ലക്ഷം രൂപ (ഒരു ലക്ഷം ദിര്‍ഹം) വീതമാണ് നാല് പേര്‍ക്ക് സമ്മാനമായി ലഭിച്ചത്. ഇതില്‍ പ്രമോദ് ശശിധരന്‍ നായരാണ് ലക്ഷാധിപതിയായ മലയാളി.

also read: പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് 9ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം, സംഭവം മലപ്പുറത്ത്

ഇദ്ദേഹം സൗദിയില്‍ ജോലി ചെയ്യുകയാണ്. ഹൈദരാബാദ് സ്വദേശി നരേഷ് കുമാര്‍, നൂര്‍ മുഹമ്മദ്, തദാവര്‍ത്തി അന്‍ജനെയുലു എന്നിവരാണ് സമ്മാനാര്‍ഹനായ മറ്റു 3 പേര്‍.

Exit mobile version