പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് 9ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം, സംഭവം മലപ്പുറത്ത്

പാതിരിപ്പാടം സ്വദേശി യദു കൃഷ്ണ, ഉപ്പട ആനക്കല്ല് സ്വദേശി ഷിബിന്‍ ജിത്ത് എന്നിവരാണ് മരിച്ചത്.

മലപ്പുറം: നിലമ്പൂര്‍ ചുങ്കത്തറയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടി ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ട് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. പാതിരിപ്പാടം സ്വദേശി യദു കൃഷ്ണ, ഉപ്പട ആനക്കല്ല് സ്വദേശി ഷിബിന്‍ ജിത്ത് എന്നിവരാണ് മരിച്ചത്.

ചുങ്കത്തറ മാര്‍ത്തോമ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ആണ് ഇവര്‍. മൃതദേഹങ്ങള്‍ നിലമ്പൂര്‍ ഗവ: ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം, രണ്ട് വാഹനങ്ങളും അമിതവേഗതയിലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Exit mobile version