സ്‌കൂളുകളിൽ കുട്ടികൾക്കുള്ള ഇന്റർവെൽ സമയം ദീർഘിപ്പിക്കണം; മന്ത്രി വി ശിവൻ കുട്ടിയോട് നടൻ നിവിൻ പോളി

തിരുവവന്തപുരം: സ്‌കൂൾ കുട്ടികൾക്ക് വേണ്ടി വ്യത്യസ്തമായ ഒരു ആവശ്യം ഉന്നയിച്ച് നടൻ നിവിൻ പോളി. സ്‌കൂളിൽ വിദ്യാർത്ഥികൾക്കുള്ള ഇന്റർവെൽ സമയം ദീർഘിപ്പിക്കണമെന്നാണ് നിവിൻ പോളി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയോട് അഭ്യർത്ഥിച്ചിരിക്കുന്നത്.

മന്ത്രി ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കുട്ടികളുടെ ഇന്റർവെൽ സമയം കൂട്ടണം എന്നും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും മറ്റും മതിയായ സമയം ലഭിക്കുമെന്നും നിവിൻ പറഞ്ഞതായി മന്ത്രി പറയുന്നു.

also read- ബൈപാസ് നിർമ്മാണത്തിന് എടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞു; കടയ്ക്കാവൂരിൽ യുവാവിന് ദാരുണമരണം

മന്ത്രി പങ്കുവെച്ച കുറിപ്പ് :’കഴിഞ്ഞ ദിവസം നെടുമങ്ങാട് ഓണാഘോഷത്തോട് അനുബന്ധിച്ചാണ് ചലച്ചിത്ര താരം നിവിൻ പോളിയെ കണ്ടത്. സംസാരിച്ചപ്പോൾ നിവിൻ ഒരു കാര്യം പറഞ്ഞു. കുട്ടികളുടെ ഇന്റർവെൽ സമയം കൂട്ടണം എന്നായിരുന്നു നിവിന്റെ ആവശ്യം. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും മറ്റും മതിയായ സമയം ഇന്റർവെൽ സമയം കൂട്ടിയാൽ കുഞ്ഞുങ്ങൾക്ക് ലഭിക്കുമെന്ന് നിവിൻ പറഞ്ഞു. ഇക്കാര്യം പരിഗണിക്കാമെന്ന് നിവിനെ അറിയിച്ചു. ഓണാശംസകൾ നേർന്നു.’

Exit mobile version