ബൈപാസ് നിർമ്മാണത്തിന് എടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞു; കടയ്ക്കാവൂരിൽ യുവാവിന് ദാരുണമരണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് കടയ്ക്കാവൂർ കാറ്റാടിമുക്കിൽ ബൈപാസ് നിർമാണത്തിനായി എടുത്ത കുഴിയിലേക്ക് കാർ തലകീഴെ മറിഞ്ഞ് യുവാവ് മരിച്ചു. അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച അർധരാത്രിയോടുകൂടിയായിരുന്നു അപകടം സംഭവിച്ചത്.

കാറിൽ ആറുപേരാണ് ഉണ്ടായിരുന്നത്. സ്ഥലത്ത് മുന്നറിയിപ്പ് ബോർഡുകൾ ഉണ്ടായിരുന്നില്ലെന്നും ഇതാണ് അപകടത്തിലേക്ക് വഴി തെളിച്ചത് എന്നുമാണ് ആരോപണം. ചൊവ്വാഴ്ച അർധരാത്രിയോടെ കാർ താഴ്ചയിലേക്ക് മറിയുന്ന ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തുകയായിരുന്നു.

നാട്ടുകാർ ഏറെ ശ്രമിച്ചിട്ടും കാറിൽ കുടുങ്ങിയ ആളുകളെ പുറത്തെടുക്കാനായില്ല. അഗ്‌നിരക്ഷാ സേനയെ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയാണ് ആറുപേരെയും പുറത്തെടുത്തത്. കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. യുവാവ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു

ALSO READ- ഓണാഘോഷത്തിനിടെ കുട്ടിയെ ജീപ്പിന്റെ ബോണറ്റിലിരുത്തി സാഹസിക യാത്ര;ജീപ്പും ഡ്രൈവറും കസ്റ്റഡിയിൽ

അതേസമയം, ആറ്റിങ്ങൽ ബൈപാസ് റോഡിന്റെ നിർമാണം പൂർത്തിയാകാത്തതിനാൽ ഗതാഗതത്തിന് റോഡ് തുറന്നുനൽകിയിട്ടില്ല. എങ്കിലും ഗതാഗതക്കുരുക്കിൽപ്പെടാതെ യാത്ര ചെയ്യാൻ ആളുകൾ ഈ റോഡ് ഉപയോഗിക്കുന്നുണ്ട്.

Exit mobile version