ഓണാഘോഷത്തിനിടെ കുട്ടിയെ ജീപ്പിന്റെ ബോണറ്റിലിരുത്തി സാഹസിക യാത്ര;ജീപ്പും ഡ്രൈവറും കസ്റ്റഡിയിൽ

തിരുവനന്തപുരം: ഓണാഘോഷത്തിനിടെ കഴിഞ്ഞദിവസം കുട്ടിയെ ജീപ്പിന്റെ ബോണറ്റിലിരുത്തി യാത്ര ചെയ്ത സംഭവത്തിൽ പോലീസ് നടപടി. സംഭവത്തിൽ ജീപ്പും, ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു.

കഴക്കൂട്ടം പോലീസാണ് പുറത്തെത്തിയ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടപടി കൈക്കൊണ്ടത്. കഴക്കൂട്ടം മേനംകുളം വാടിയിൽ നിന്നാണ് ജീപ്പ് കസ്റ്റഡിയിൽ എടുത്തത്. ഓണാഘോഷത്തിന്റെ ഭാഗമായി ഇന്നലെ വൈകിട്ടായിരുന്നു വിവാദമായ സംഭവം.

also read- പാലക്കാട് സഹോദരങ്ങളായ മൂന്ന് പെണ്‍കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു, ഞെട്ടല്‍ മാറാതെ നാട്

കഴക്കൂട്ടം കാവോട്ടുമുക്ക് വഴി വെട്ടുറോഡിലേക്കും തിരിച്ച് മേനംകുളത്തേക്കുമായിരുന്നു ജീപ്പ് യാത്ര നടത്തിയത്.

Exit mobile version