ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, പൂര്‍ണമായും കത്തിനശിച്ചു, ഡ്രൈവര്‍ക്ക് പരിക്ക്, നടുക്കം

കോട്ടയം: ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തി നശിച്ചു. അപകടത്തില്‍ കാര്‍ ഉടമയ്ക്കു ഗുരുതരമായി പരുക്കേറ്റു. കോട്ടയം ജില്ലയിലെ വാകത്താനം പാണ്ടഞ്ചിറയിലാണ് സംഭവം.

അപകടത്തില്‍ 57കാരനായ പാണ്ടഞ്ചിറ ഓട്ടുകാട്ടു സാബുവിനാണു ഗുരുതരമായി പരുക്കേറ്റത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.

also read: മരിച്ചെന്ന് വിധിയെഴുതി ഡോക്ടർമാർ; പൊതുദർശനത്തിന് ഒഴുകിയെത്തി നാട്ടുകാർ; സംസ്‌കാരത്തിന് തൊട്ടുമുൻപ് കണ്ണുതുറന്ന് നേതാവ്; ‘പുനർജന്മം’!

സാബുവിന്റെ വീടിന് 20 മീറ്റര്‍ അകലെ വച്ചാണു സംഭവം. ചങ്ങനാശേരിയില്‍ നിന്ന് അഗ്നിരക്ഷാ സേന എത്തി തീയണച്ചാണു ഉടമയെ പുറത്തെടുത്തത്.

also read: 90 വയസ് വരെ ജീവിച്ചാല്‍ റിട്ടയര്‍മെന്റ് കോര്‍പ്പസില്‍ പ്രതീക്ഷിക്കുന്ന വരുമാനം ഇങ്ങനെ; യുവാവിന്റെ റിട്ടയര്‍മെന്റ് പ്ലാന്‍ വൈറല്‍

സംഭവസമയത്ത് ഡ്രൈവറായ സാബു കാറില്‍ തനിച്ചായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് സാബു ഇപ്പോള്‍.

Exit mobile version