90 വയസ് വരെ ജീവിച്ചാല്‍ റിട്ടയര്‍മെന്റ് കോര്‍പ്പസില്‍ പ്രതീക്ഷിക്കുന്ന വരുമാനം ഇങ്ങനെ; യുവാവിന്റെ റിട്ടയര്‍മെന്റ് പ്ലാന്‍ വൈറല്‍

മുംബൈ: റിട്ടയര്‍മെന്റിനെ കുറിച്ചുള്ള യുവാവിന്റെ ദ്വീര്‍ഘവീക്ഷണ കുറിപ്പ് ശ്രദ്ധേയമാകുന്നു. റിട്ടയര്‍മെന്റ് പ്ലാനിനെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും അടങ്ങുന്ന കുറിപ്പിന്റെ ചിത്രം സഹിതമാണ് ഇയാള്‍ വിശദീകരിച്ചിരിക്കുന്നത്. തന്റെ ആയുര്‍ദൈര്‍ഘ്യത്തെക്കുറിച്ച് പ്രത്യേകം പരാമര്‍ശിക്കുന്നതാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.

തന്റെ ആയുര്‍ദൈര്‍ഘ്യം 90 വയസ് ആയിരിക്കും എന്നാണ് റിട്ടയര്‍മെന്റ് പ്ലാനില്‍ 32 കാരന്‍ പറയുന്നത്. റിട്ടയര്‍മെന്റിന് മുമ്പുള്ള റിട്ടേണുകളുടെ നിരക്ക് മുതല്‍ റിട്ടയര്‍മെന്റ് കോര്‍പ്പസില്‍ പ്രതീക്ഷിക്കുന്ന വരുമാനം വരെയുള്ള എല്ലാ കാര്യങ്ങളും ഇതില്‍ കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്.

തന്റെ ലംപ്സം നിക്ഷേപവും (ഒറ്റയടിക്ക് മുഴുവന്‍ തുകയും നിക്ഷേപിക്കുന്നത്) എസ്‌ഐപി (സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ്) പ്ലാന്‍ തുടങ്ങിയ കാര്യങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഏതായാലും ഈ വൈറല്‍ പോസ്റ്റ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. പലരും തങ്ങളുടെ റിട്ടയര്‍മെന്റ് പദ്ധതികളെക്കുറിച്ച്
കാര്യമായി തന്നെ ആലോചിക്കുന്നുണ്ട്. പലരും തങ്ങളുടെ അഭിപ്രായങ്ങളും പോസ്റ്റില്‍ പങ്കുവയ്ക്കുന്നുണ്ട്.

Exit mobile version