മദ്യലഹരിയില്‍ ഒന്നരവയസ്സുകാരിയെ എടുത്തെറിഞ്ഞ സംഭവം; പിതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് മദ്യലഹരിയില്‍ ഒന്നരവയസ്സുള്ള മകളെ എടുത്തെറിഞ്ഞ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. ചിന്നക്കട കുറവന്‍പാലത്ത് താമസിക്കുന്ന മുരുകന്‍ ആണ് അറസ്റ്റിലായത്.

കുട്ടി ഇപ്പോള്‍ തിരുവനന്തപുരം എസ്എടിആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അച്ഛനും അമ്മയും മദ്യപിക്കുന്നതിനിടെയായിരുന്നു കുഞ്ഞിന് പരുക്കേറ്റത്.

also read: വിവാഹം കഴിഞ്ഞ് മൂന്നുവർഷം; കുട്ടികളില്ലെന്ന് പറഞ്ഞ് നിരന്തരം പരിഹാസം; അയൽക്കാരായ മൂന്ന് പേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തി ഓട്ടോ ഡ്രൈവറായ യുവാവ്

മദ്യപിച്ച് ലക്കുകെട്ട മുരുകന്‍ മാരിയമ്മയെ മര്‍ദിക്കുകയായിരുന്നു. അതിനിടെ ഇവരുടെ അടുത്തേക്ക് എത്തിയ ഒന്നരവയസുകാരിയായ കുഞ്ഞിനെ മുരുകന്‍ എടുത്തെറിയുകയായിരുന്നു.

also read: മിന്നൽ പ്രളയവും പേമാരിയും; രണ്ട് മാസം മുൻപ് പണിത നദിക്ക് കുറുകെയുള്ള പാലം ഒലിച്ചുപോയി

കുഞ്ഞിന്റെ തലക്ക് ഗുരുതരമായി പരിക്ക് പറ്റിയതായാണ് വിവരം. ഈസ്റ്റ് പൊലീസാണ് മുരുകനെ അറസ്റ്റു ചെയ്തത്. ജെജെ ആക്ട് പ്രകാരമാണ് പൊലീസ് കേസെടുത്തത്.

ആക്രിപെറുക്കി ജീവിക്കുന്ന ദമ്പതികള്‍ തിരുനെല്‍വേലിയില്‍ നിന്ന് എട്ടുമാസം മുന്‍പാണ് ഇവിടെയെത്തിയത്. ദമ്പതികള്‍ മദ്യപിച്ച് സ്ഥിരം പ്രശ്‌നമുണ്ടാക്കുന്നവരാണെന്ന് അടുത്ത് താമസിക്കുന്നവര്‍ പറയുന്നു.

Exit mobile version