യാത്രാക്കൂലിയുടെ പേരില്‍ തര്‍ക്കം, ഓട്ടോഡ്രൈവര്‍ക്ക് ക്രൂരമര്‍ദനം, അച്ഛനും മകനും അറസ്റ്റില്‍

കൊല്ലം: യാത്രാക്കൂലിയുടെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഓട്ടോറിക്ഷ ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച അച്ഛനും മകനും അറസ്റ്റില്‍. കൊല്ലം ജില്ലയിലെ പുനലൂരിലാണ് സംഭവം. പുനലൂര്‍ ഭരണിക്കാവ് ചരുവിള പുത്തന്‍ വീട്ടില്‍ നൗഷാദിനാണ് മര്‍ദനമേറ്റത്.

സംഭവത്തില്‍ പുനലൂര്‍ വിളക്കുവട്ടം പൂവപ്പള്ളിയില്‍ വീട്ടില്‍ ഷിഫിന്‍, പിതാവ് സാജു എന്നിവരെ പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാഴ്ച മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം. പുനലൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്തെ ഓട്ടോറിക്ഷ സ്റ്റാന്‍ഡില്‍ വെച്ചായിരുന്നു അക്രമം.

also read: വെള്ളക്കെട്ടില്‍ വീണു, തൃശ്ശൂരില്‍ രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

ഒരു യാത്ര പോകുന്നതിന് വേണ്ടി രാത്രി പത്തരയോട് കൂടി ഷിഫിനും പിതാവ് സാജുവും കൂടി നൗഷാദിന്റെ ഓട്ടോറിക്ഷയെ സമീപിച്ചു. യാത്രാകൂലിയെ സംബന്ധിച്ച് തര്‍ക്കത്തിനിടെ ഷിഫിനും സാജുവും ചേര്‍ന്ന് ഓട്ടോറിക്ഷ ഡ്രൈവര്‍ നൗഷാദിനെ അസഭ്യം പറഞ്ഞു.

also read: അമ്മയെ തലക്കടിച്ച് കൊന്ന് മകന്‍, കൊലപാതകം മണിക്കൂറുകളോളം കൊലവിളി മുഴക്കിയ ശേഷം, പ്രതിയെ പിടികൂടിയത് മുളകുപൊടിയെറിഞ്ഞ് ബലം പ്രയോഗിച്ച്

ഇതിന് പിന്നാലെ ഇരുകൂട്ടരും തമ്മിലുണ്ടായ വാക്കേറ്റമാണ് മര്‍ദനത്തില്‍ കലാശിച്ചത്. ഷിഫിന്‍ പൂട്ടുകട്ട കൊണ്ട് നൗഷാദിന്റെ മുഖത്ത് ഇടിച്ചു. മുക്കിന് ഗുരുതരമായി പരുക്കേറ്റു. കൂടാതെ സാജു നൗഷാദിനെ മര്‍ദിച്ചു.

ഇതിനിടെ പിടിച്ച് മാറ്റാന്‍ ശ്രമിച്ച നൗഷാദിന്റെ സുഹൃത്ത് സുധീന്ദ്രനെയും പ്രതികള്‍ ആക്രമിച്ചു. ഷിഫിന്‍ മുമ്പും വധശ്രമം ഉള്‍പ്പെടെയുള്ള നിരവധി കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

Exit mobile version