ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പുലര്‍ച്ചെ വരെ പീഡിപ്പിച്ചു, യുവതിക്ക് വസ്ത്രം നല്‍കി രക്ഷപ്പെടുത്തിയത് കരച്ചില്‍ കേട്ടെത്തിയവര്‍, നടുക്കം

കഴക്കൂട്ടം: യുവതിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച 25കാരന്‍ അറസ്റ്റില്‍. തിരുവനന്തപുരത്താണ് സംഭവം. ഗുരുതരമായി പരുക്കേറ്റ യുവതിയെ പൊലീസ് എസ്എടി ആശുപത്രിയില്‍ എത്തിച്ചു.

അവനവഞ്ചേരി സ്വദേശി കിരണിനെയാണ് (25) കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. സുഹൃത്തുമായി ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവതിയെ കിരണ്‍ നിര്‍ബന്ധിച്ചു ബൈക്കില്‍ കയറ്റി കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

also read: ഷൂട്ടിങ്ങിനിടെ പൃഥ്വിരാജിന് പരിക്കേറ്റു: സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; കാലിന് ഇന്ന് ശസ്ത്രക്രിയ

കൃഷിഭവന്‍ ഗോഡൗണിലെത്തിച്ച പെണ്‍കുട്ടിയെ പുലര്‍ച്ചെ വരെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. രാവിലെ അവിടെനിന്നു രക്ഷപ്പെട്ട യുവതിയുടെ നിലവിളി കേട്ടെത്തിയ സമീപവാസികളാണ് പെണ്‍കുട്ടിക്ക് വസ്ത്രങ്ങള്‍ നല്‍കിയത്.

also read: അമ്മയെ കടിച്ച അയല്‍വാസിയുടെ വളര്‍ത്തുനായയെ വീട്ടില്‍ക്കയറി തല്ലിക്കൊന്നു, യുവാക്കള്‍ക്കെതിരെ പരാതി

പിന്നീട് വിവരം പോലീസില്‍ അറിയിക്കുകയും ചെയ്തു. പൊലീസ് എത്തി കിരണിനെ കസ്റ്റഡിയില്‍ എടുത്തു. കിരണ്‍ കുറെക്കാലം വെട്ടുറോഡ് കൃഷിഭവനില്‍ ചെടികള്‍ വില്‍ക്കാന്‍ എത്തിയിരുന്നു. അങ്ങനെയാണു കൃഷിഭവന്റെ ആളൊഴിഞ്ഞ ഗോഡൗണ്‍ പരിചിതമെന്നു പൊലീസ് പറഞ്ഞു.

Exit mobile version