ഓടിക്കൊണ്ടിരുന്ന ലോകമാന്യ തിലക് എക്‌സ്പ്രസ് ട്രെയിനില്‍ തീപിടുത്തം, പരിഭ്രാന്തരായി യാത്രക്കാര്‍

ചെന്നൈ: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് തീപിടിച്ചു. ചെന്നൈയിലാണ് സംഭവം. ചെന്നൈ -മുംബൈ ലോകമാന്യ തിലക് എക്‌സ്പ്രസിലാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

അപകട സമയത്ത് ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്നാണ് വിവരം. ട്രെയിനിന്റെ എഞ്ചിനില്‍ നിന്ന് എസിയിലേക്കുള്ള കേബിളിലാണ് തീപിടിത്തമുണ്ടായത്.

also read: ആക്രമിച്ചത് ഇരുപതിലധികം പേരെ, പലര്‍ക്കും ആഴത്തില്‍ മുറിവുകള്‍, കുരങ്ങിനെ പിടികൂടുന്നവര്‍ക്ക് 21000 രൂപ പാരിതോഷികം

ചെന്നൈ ബേസിന്‍ ബ്രിഡ്ജില്‍ എത്തിയപ്പോഴാണ് തീപിടിത്തം ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ ട്രെയിന്‍ നിര്‍ത്തി. തകരാര്‍ പരിഹരിച്ച ശേഷം ട്രെയിന്‍ വീണ്ടും സര്‍വീസ് പുനരാരംഭിക്കുമെന്ന് റെയില്‍വെ വ്യക്തമാക്കി.

Exit mobile version