ആക്രമിച്ചത് ഇരുപതിലധികം പേരെ, പലര്‍ക്കും ആഴത്തില്‍ മുറിവുകള്‍, കുരങ്ങിനെ പിടികൂടുന്നവര്‍ക്ക് 21000 രൂപ പാരിതോഷികം

ഒരു നാടിനെ ഒന്നടങ്കം വിറപ്പിച്ച കുരങ്ങന്‍ പിടിയില്‍. മധ്യപ്രദേശിലെ രാജ്ഗഡിലാണ് സംഭവം. ഇരുപതിലധികം ആളുകളെ ആക്രമിച്ച കുരങ്ങിനെ പിടിക്കുന്നവര്‍ക്ക് നേരത്തെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

കുരങ്ങിന്റെ തലയ്ക്ക് 21000 രൂപയായിരുന്നു ഉദ്യോഗസ്ഥര്‍ നല്‍കിയിരുന്ന വില. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു ഉജ്ജയിനില്‍ നിന്നുള്ള രക്ഷാസംഘവും പ്രാദേശിക ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് കുരങ്ങിനെ പിടികൂടിയത്.

also read: ഭേദമാക്കാൻ പറ്റാത്ത രോഗങ്ങളുള്ള തെരുവുനായ്ക്കളെ ദയാവധത്തിന് ഇരയാക്കും; കേരളത്തിൽ തെരുവുനായ ഭീഷണി ഗുരുതരം: മന്ത്രി എംബി രാജേഷ്

കുരങ്ങ് ആക്രമിച്ച മിക്കയാളുകള്‍ക്കും അഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. പലതവണ കുരങ്ങിനെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് പിടികൂടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചത്.

also read: പൊതുവേദിയില്‍ അശ്ലീല പദപ്രയോഗം: യൂട്യൂബര്‍ ‘തൊപ്പി’യ്‌ക്കെതിരെ കേസ്

കുരങ്ങിനെ കണ്ടെത്താന്‍ ഡ്രോണ്‍ ഉപയോഗിച്ചിരുന്നു. കുരങ്ങിനെ കണ്ടെത്തിയതോടെ ഡാര്‍ട്ടുകള്‍ ഉപേയാഗിച്ച് കുരങ്ങിനെ ശാന്തമാക്കുകയും സാവധാനം താഴെയിറക്കി കൂട്ടിലടക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പ്രചരിക്കുകയാണ്.

Exit mobile version