അനധികൃത മണല്‍ ഖനനത്തെക്കുറിച്ച് അന്വേഷിക്കാനെത്തി; പോലീസുദ്യോഗസ്ഥനെ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തി മണല്‍മാഫിയ, നടുക്കം

ഭോപ്പാല്‍: മണല്‍മാഫിയയെ തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തി. മധ്യപ്രദേശിലാണ് സംഭവം. എഎസ്‌ഐ മഹേന്ദ്ര ബാഗ്രിയാണ് കൊല്ലപ്പെട്ടത്. ഷെദോളിലാണ് ക്രൂരമായ കൊലപാതകം നടന്നത്.

ശനിയാഴ്ച രാത്രിയായിരുന്നു നാടിനെയൊന്നടങ്കം നടുക്കിയ സംഭവം. ഡ്രൈവറെയും ട്രക്ക് ഉടമയുടെ മകന്‍ അശുതോഷ് സിങ്ങിനെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

also read:ആശുപത്രിയിലെ ബില്ലടക്കാന്‍ കഴിഞ്ഞില്ല, 14 ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ ദുബായിയില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

സംഭവത്തില്‍ ട്രക്ക് സുരേന്ദ്ര സിങ് ഉടമ ഒളിവിലാണ്. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും എഡിജിപി ഡി.സി.സാഗര്‍ പറഞ്ഞു.അനധികൃത മണല്‍ ഖനനത്തെക്കുറിച്ച് അന്വേഷിക്കന്‍ കോണ്‍സ്റ്റബിള്‍മാര്‍ക്കൊപ്പം എത്തിയതായിരുന്നു മഹേന്ദ്ര.

രണ്ട് കോണ്‍സ്റ്റബിള്‍മാരുടെ കൂടെയാണു മഹേന്ദ്ര ബാഗ്രി സ്ഥലത്ത് എത്തിയത്. മഹേന്ദ്ര വേഗത്തിലെത്തിയ ട്രാക്ടറിനെ തടയാന്‍ ശ്രമിക്കവെ വാഹനം ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.

also read:”പരിചയസമ്പന്നനായ രാഷ്ട്രീയക്കാരനാണ് ഞാൻ, ഗാന്ധി കുടുംബത്തിന്റെ വേലക്കാരനല്ല”; അമേഠിയിലെ കോൺഗ്രസ് സ്ഥാനാർഥി കിഷോരി ലാൽ ശർമ

ഗുരുതരമായി പരിക്കേറ്റ മഹേന്ദ്ര സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു.സുരേന്ദ്ര സിങിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്കായി 30,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version