വനിതാ ഹോസ്റ്റലിൽ നിന്ന് പിടികൂടിയത് 1.3കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും സുഹൃത്തും പിടിയിൽ

ചെന്നൈ: തമിഴ്‌നാട്ടിലെ നിതാ ഹോസ്റ്റലിൽനിന്ന് 1.3 കിലോ കഞ്ചാവ് പിടിച്ച സംഭവത്തിൽ ഐടി ജീവനക്കാരിയായ യുവതിയും സുഹൃത്തായ ടാക്സി ഡ്രൈവറും അറസ്റ്റിൽ. ചൂളൈമേടിലെ വനിതാഹോസ്റ്റലിൽ താമസിക്കുന്ന ഐടി ജീവനക്കാരിയായ ഷർമിള(26), സുഹൃത്ത് സുരേഷ്(32) എന്നിവരെയാണ് അറസ്റ്റുചെയ്തത്.

സുരേഷ് ഞ്ചാവ് കടത്തൽ സംഘത്തിലുൾപ്പെയാളാണെന്ന് പോലീസ് കണ്ടെത്തി. ഇയാൾ. 1.3 കിലോ കഞ്ചാവ് സൂക്ഷിക്കാനായി ഷർമിളയ്ക്ക് നൽകുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി പോലീസ് പറഞ്ഞു. തുറൈപാക്കത്തിന് സമീപമുള്ള ഐടി സ്ഥാപനത്തിൽ ജോലിചെയ്ത് വരുകയായിരുന്നു ഷർമിള . ഓഫീസിലേക്കും തിരിച്ചും ഐടിസ്ഥാപനത്തിന്റെ ടാക്സിയിലാണ് പോയിരുന്നത്.

ഈ ടാക്‌സി ഓടിച്ചിരുന്നയാളാണ് സുരേഷ്. രണ്ടുപേരും സൗഹൃദത്തിലായിരുന്നു. തുടർന്നാണ് കഞ്ചാവ് സൂക്ഷിക്കാനായി ഷർമിളയ്ക്ക് നൽകിയിരുന്നതെന്നും പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ രണ്ട് പേരെയും റിമാൻഡ് ചെയ്തു.

ALSO READ- വധുവിന് വീട്ടുകാര്‍ സമ്മാനിക്കുന്ന സ്വത്തുക്കള്‍ അവളുടെ സ്ത്രീധന സ്വത്താണ്: ഭര്‍ത്താവിന് അവകാശമില്ല

അതേസമയം, മറ്റ് സംസ്ഥാനങ്ങളിൽനിന്ന് ചെന്നൈയിൽ കഞ്ചാവ് എത്തിക്കുന്നവരുടെ ഏജന്റായും സുരേഷ് പ്രവർത്തിച്ചിരുന്നു. കഞ്ചാവുവിൽപനയുമായി ബന്ധപ്പെട്ട് സുരേഷിന്റെ പങ്കിനെ ക്കുറിച്ച് കൂടുതൽ അന്വേഷണംനടത്തി വരുകയാണെന്നു പോലീസ് അറിയിച്ചു.

Exit mobile version