വിപണിയിലിറങ്ങിയതുമുതല്‍ സീറ്റ് ബെല്‍റ്റില്ലാത്ത വാഹനത്തിന്റെ ഡ്രൈവര്‍ക്ക് ബെല്‍റ്റ് ധരിക്കാത്തതിന് പിഴ, ഇല്ലാത്ത ബെല്‍റ്റ് എങ്ങനെ ധരിക്കുമെന്ന് ഷറഫുദ്ദീന്‍!

മലപ്പുറം: സീറ്റ് ബെല്‍റ്റിട്ടില്ലെന്ന് കാണിച്ച് സീറ്റ് ബെല്‍റ്റ് ഇല്ലാതെ വിപണിയിലിറങ്ങിയ വാഹനത്തിന്റെ ഉടമയ്ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസ്. മലപ്പുറം ജില്ലയിലാണ് സംഭവം.

കരുളായി സ്വദേശി ഷറഫുദ്ദീനാണ് മോട്ടോര്‍വാഹന വകുപ്പിന്റെ നോട്ടീസ് ലഭിച്ചത്. സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പിഴയടക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടായിരുന്നു നോട്ടീസ്.

also read: അപകടകരമായ അഭ്യാസം, ഈ ഉദ്യമം കൊണ്ട് നിയമലംഘനം മറയ്ക്കാമെന്നത് നിങ്ങളുടെ വ്യാമോഹം മാത്രം; ക്യാമറയില്‍ പെടാതിരിക്കാന്‍ നമ്പര്‍ പ്ലേറ്റുകള്‍ മറച്ചുവച്ച് യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള പോലീസ്

KL12 6316 നമ്പറിലുളള വാഹനത്തില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്രചെയ്തതിന് 500 രൂപ പിഴയടയ്ക്കണമെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ നോട്ടീസില്‍ പറയുന്നത്.

എന്നാല്‍ ഈ വാഹനത്തിന് വിപണിയിലിറങ്ങിയതുമുതല്‍ സീറ്റ് ബെല്‍റ്റ് ഇല്ല. ഇല്ലാത്ത സീറ്റ് ബെല്‍റ്റ് താന്‍ എങ്ങനെ ധരിക്കുമെന്നാണ് ഷറഫുദ്ദീന്‍ ചോദിക്കുന്നത്.

also read: റമ്മി കളിച്ച് ലക്ഷങ്ങളുടെ കടക്കെണിയില്‍, ഒടുവില്‍ കടംതീര്‍ക്കാന്‍ പെട്രോളുമായെത്തി ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമം, യുവാവ് അറസ്റ്റില്‍, മൊഴി പുറത്ത്

പിഴയൊഴിവാക്കണമെന്നാവശ്യപ്പെട്ട് മോട്ടോര്‍ വാഹനവകുപ്പിന് പരാതി നല്‍കിയിട്ടുണ്ട്. ഇന്നുവരെ വാഹനപരിശോധനയില്‍ പൊലീസോ മോട്ടാര്‍വാഹന വകുപ്പോ സീറ്റ് ബെല്‍റ്റിനെക്കുറിച്ച് ഷറഫുദ്ദീനോട് പറഞ്ഞിട്ടില്ല.

Exit mobile version