ക്ലാസിനിടെ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തു, പരാതി നല്‍കി വിദ്യാര്‍ത്ഥികള്‍, അധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം: മലപ്പുറത്ത് അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. വളാഞ്ചേരിയിലാണ് സംഭവം. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ജയരാജനാണ് അറസ്റ്റിലായത്. ക്ലാസിനിടെ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന പരാതിയിലാണ് അറസ്റ്റ്.

രണ്ടു കുട്ടികളാണ് അധ്യാപകനെതിരെ പരാതി നല്കിയത്. സംഭവത്തില്‍ കുട്ടികള്‍ ക്ലാസ് ടീച്ചര്‍ക്ക് പരാതി നല്‍കുകയായിരുന്നു. പിന്നീട് ഈ പരാതി പ്രധാന അധ്യാപികയും പിടിഎ കമ്മിറ്റിയും പൊലീസിനും ചൈല്‍ഡ്ലൈനും കൈമാറുകയായിരുന്നു.

also read: പ്രസവത്തിന് മകള്‍ക്ക് കൂട്ടിരിക്കാന്‍ എത്തിയ സ്ത്രീയെ പാമ്പ് കടിച്ചു, സംഭവം തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍

തുടര്‍ന്ന് സ്‌കൂളിലെത്തി കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ പോലീസും ചൈല്‍ഡ് ലൈനും ചേര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ശാന്തി നിവാസ് വീട്ടില്‍ ജയരാജനെ അറസ്റ്റ് ചെയ്യുകയായിരിന്നു.

also read: ഡീസല്‍ കയറ്റിവന്ന ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം, രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

അതേസമയം, രണ്ട് കുട്ടികളാണ് സമാനപരാതികളുമായി രംഗത്തെത്തിയത്. പീഡനത്തിനിരയായ കുട്ടികളുടെ പരാതി മാനേജ്മെന്റും അധ്യാപകരും മറച്ച് വെച്ചുവെന്നും അക്ഷേപമുണ്ട്.

Exit mobile version