പ്രസവത്തിന് മകള്‍ക്ക് കൂട്ടിരിക്കാന്‍ എത്തിയ സ്ത്രീയെ പാമ്പ് കടിച്ചു, സംഭവം തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍

കണ്ണൂര്‍: ആശുപത്രിയില്‍ രോഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീയെ പാമ്പ് കടിച്ചു. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലാണ് സംഭവം. ചെമ്പേരി സ്വദേശി ലതയെയാണ് അണലി കടിച്ചത്.

ചികിത്സയില്‍ കഴിയുന്ന ലത അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ആശുപത്രിലെ പേ വാര്‍ഡില്‍ വെച്ചാണ് ലതയെ പാമ്പുകടിച്ചത്. അര്‍ദ്ധരാത്രിയാണ് സംഭവം.

also read: ഡീസല്‍ കയറ്റിവന്ന ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം, രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

പ്രസവത്തിന് മകള്‍ക്ക് കൂട്ടിരിക്കാന്‍ എത്തിയതാണ് ലത. പേ വാര്‍ഡില്‍ നിലത്ത് കിടക്കുമ്പോഴാണ് അണലിയുടെ കടിയേറ്റത്. സംഭവം അറിഞ്ഞ ഉടന്‍ തന്നെ വിദഗ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയിരുന്നു.

also read: വിശക്കുന്നുവെന്ന് പറഞ്ഞെത്തി, ഭക്ഷണം നല്‍കിയതിന് പിന്നാലെ വയോധികയെ അടിച്ചുവീഴ്ത്തി സ്വര്‍ണ്ണമാല കവര്‍ന്നു, 57കാരന്‍ അറസ്റ്റില്‍

ലതയെ കടിച്ച അണലി പാമ്പിനെ ആശുപത്രിയില്‍ ഉണ്ടായിരുന്നവര്‍ തല്ലിക്കൊന്നു. നിലവില്‍ ലത അപകടനില തരണം ചെയ്തതായാണ് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

Exit mobile version