യുവതിയെ തീകൊളുത്തിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി, ക്രൂരകൊലപാതകം അടുത്ത ദിവസം വിവാഹം നടക്കാനിരിക്കെ

പാലക്കാട്: യുവതിയെ തീകൊളുത്തിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി. പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലാണ് സംഭവം. തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി സ്വദേശി കന്‍ഘത്ത് പറമ്പില്‍ കെ പി പ്രവിയ(30)യാണ് കൊല്ലപ്പെട്ടത്.

തൃത്താല ആലൂര്‍ സ്വദേശി സന്തോഷാണ് പ്രവിയയെ തീകൊളുത്തി കൊന്ന ശേഷം ജീവനൊടുക്കിയത്. കത്തിക്കരിഞ്ഞ നിലയില്‍ പ്രവിയയുടെ മൃതദേഹം റോഡരികില്‍ നിന്നാണ് കണ്ടെത്തിയത്.

also read:വരാനിരിക്കുന്നത് ചുട്ടുപൊള്ളുന്ന ദിവസങ്ങള്‍, 11 ജില്ലകളില്‍ ചൂടുകൂടുമെന്ന് മുന്നറിയിപ്പ്

ഇന്ന് രാവിലെയാണ് സംഭവം. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ പ്രവിയയെ ജോലിക്കായി വരുന്ന സമയത്ത് സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി സന്തോഷ് ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

പ്രവിയ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ കത്തിയ നിലയിലാണ്. സന്തോഷ് കത്തി ഉപയോഗിച്ച് പ്രവിയയെ കുത്തിവീഴ്ത്തിയ ശേഷം ഇന്ധനം ഉപയോഗിച്ച് കത്തിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

also read:ഉംറ നിർവ്വഹിച്ച് മടങ്ങിയെത്തിയത് പെരുന്നാൾ ദിനത്തിൽ; കുടുംബത്തോടൊപ്പം വയനാട്ടിലെത്തിയ അധ്യാപകന് കാർ താഴ്ചയിലേക്ക് മറിഞ്ഞ് ദാരുണമരണം

ഇരുവരും തമ്മില്‍ വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്നു. എന്നാല്‍ അടുത്ത ദിവസം മറ്റൊരാളുമായി പ്രവിയയുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് സന്തോഷ് യുവതിയെ ആക്രമിച്ചതെന്ന് കരുതുന്നു.

Exit mobile version