വരാനിരിക്കുന്നത് ചുട്ടുപൊള്ളുന്ന ദിവസങ്ങള്‍, 11 ജില്ലകളില്‍ ചൂടുകൂടുമെന്ന് മുന്നറിയിപ്പ്

kerala summer|bignewslive

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 11 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സാധാരണയെക്കാള്‍ 2 – 4 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യതയുണ്ട്.

ബുധനാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയാവും.

Also Read:പൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തി തുറന്ന് വന്‍ കവര്‍ച്ച, 350 പവന്‍ സ്വര്‍ണം മോഷണം പോയി

കൊല്ലം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, കാസര്‍കോട് ജില്ലകളില്‍ 37ഡിഗ്രി സെല്‍ഷ്യല്‍സ് വരെയും താപനില ഉയര്‍ന്നേക്കാം.

ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, ജില്ലകളില്‍ 36ഡിഗ്രി സെല്‍ഷ്യസ് വരെയും രേഖപ്പെടുത്താന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Also Read;‘ഇന്ധനവില കുറയ്ക്കും, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടത്തും; രാമായണ മഹോത്സവം ആഘോഷിക്കും’; ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക ഇങ്ങനെ

അതേസമയം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Exit mobile version