‘ഇന്ധനവില കുറയ്ക്കും, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടത്തും; രാമായണ മഹോത്സവം ആഘോഷിക്കും’; ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക ഇങ്ങനെ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോഡി ബിജെപിയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. ബിജെപിയുടെ പ്രകടനപത്രിക ഊന്നൽ നൽകുന്നത് വികസിത ഭാരതത്തിന്റെ നാല് തൂണുകൾക്കാണെന്ന് പത്രിക പുറത്തിറക്കിക്കൊണട് പ്രധാനമന്ത്രി പറഞ്ഞു. ഗ്യാൻ, ഗരീബ്, യുവ, അന്നദാത (കൃഷിക്കാർ), നാരി എന്നിവർക്കാണ് ബിജെപിയുടെ പ്രകടനപത്രിക പ്രാമുഖ്യം നൽകുന്നതെന്ന് മോഡി പറഞ്ഞു.

കഴിഞ്ഞ പത്തുവർഷങ്ങൾക്കിടയിൽ ബിജെപിയുടെ പ്രകടനപത്രികയിലെ ഓരോ കാര്യങ്ങളും ഗ്യാരണ്ടിയായി നടപ്പാക്കിയിട്ടുണ്ടെന്നാണ് മോഡിയുടെഅവകാശവാദം. സൗജന്യ റേഷൻ പദ്ധതിയും ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ വിലകുറഞ്ഞ മരുന്നുകളുടെ വിതരണവും വരുന്ന അഞ്ചുവർഷക്കാലവും തുടരും.

കൂടാതെ മേയ്ക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി ഇന്ത്യയെ അന്താരാഷ്ട്ര നിർമാണ ഹബ്ബാക്കുമെന്നും ഇന്ധനവില കുറയ്ക്കുമെന്നും അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും മോഡി വിശദീകരിച്ചു.

ഒരു രാജ്യം ഒരുതിരഞ്ഞെടുപ്പ് നടപ്പാക്കും, വനിതാ സംവരണ നിയമം നടപ്പാക്കും, 6-ജി നടപ്പാക്കും, അന്താരാഷ്ട്ര തലത്തിൽ രാമായണ മഹോത്സവം നടത്തും, രാജ്യത്ത് ബുള്ളറ്റ് ട്രെയിൻ നടപ്പാക്കും, മുദ്ര വായ്പ പരിധി 20 ലക്ഷം രൂപയാക്കും തുടങ്ങിയവയാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ.

ALSO READ- ഉംറ നിർവ്വഹിച്ച് മടങ്ങിയെത്തിയത് പെരുന്നാൾ ദിനത്തിൽ; കുടുംബത്തോടൊപ്പം വയനാട്ടിലെത്തിയ അധ്യാപകന് കാർ താഴ്ചയിലേക്ക് മറിഞ്ഞ് ദാരുണമരണം

ഞായറാഴ്ച രാവിലെ ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രകടനപത്രിക പുറത്തിറക്കിയത്. മോഡി കി ഗ്യാരണ്ടി എന്ന പേരിലാണ് പ്രകടനപത്രിക. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ബിജെപി അധ്യക്ഷൻ ജെപി നദ്ദ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Exit mobile version