വിശക്കുന്നുവെന്ന് പറഞ്ഞെത്തി, ഭക്ഷണം നല്‍കിയതിന് പിന്നാലെ വയോധികയെ അടിച്ചുവീഴ്ത്തി സ്വര്‍ണ്ണമാല കവര്‍ന്നു, 57കാരന്‍ അറസ്റ്റില്‍

തൃശൂര്‍: ഭക്ഷണം തരുമോയെന്ന് ചോദിച്ചെത്തിയതിന് പിന്നാലെ വീട്ടല്‍ കയറി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന 57കാരന്‍ അറസ്റ്റില്‍. എറണാകുളം വൈപ്പിന്‍കര ജാന്‍വാസിനെയാണ് ഒല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഏഴാംതിയ്യതിയായിരുന്നു സംഭവം. തൃശൂര്‍ നെല്ലിക്കുന്ന് പൈനാടന്‍ വീട്ടില്‍ വെറോനിക്കയുടെ (75) മാലയാണ് പ്രതി കവര്‍ന്നത്. ആരുമില്ലാത്ത സമയം നോക്കിയാണ് പ്രതി വീട്ടില്‍ എത്തിയത്.

also read: സുരേന്ദ്രന്‍ പറഞ്ഞു മേയര്‍ ആക്കാന്‍ വഴിയില്ലെന്ന്, രാമസിംഹന് മേയര്‍ പദവിയെക്കാള്‍ വല്യ പദവി ജനങ്ങള്‍ തന്നിട്ടുണ്ട് അത് മതി, താനൊരു അഭിമാനിയായ ഹിന്ദുവാണെന്ന് രാമസിംഹന്‍

തനിക്ക് വിശക്കുന്നുവെന്നും ഭക്ഷണം തരുമോ എന്നും വയോധികയോട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് ഭക്ഷണം നല്‍കി. ഭക്ഷണം കഴിച്ചു കഴിഞ്ഞ പ്രതി വയോധികയെ മുഖത്തടിച്ച് വീഴ്ത്തുകയായിരുന്നു.

also read: സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു, 15കാരനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു, നടുക്കം

തുടര്‍ന്ന് പ്രതി മൂന്നര പവന്‍ തൂക്കമുള്ള മാല കവര്‍ന്ന് കടന്നുകളയുകയായിരുന്നു. പെരുമ്പാവൂരില്‍നിന്നാണ് പ്രതി പിടിയിലായത്. നിരവധി സി സി ടി വികള്‍ കേന്ദ്രീകരിച്ച് പത്ത് ദിവസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.

Exit mobile version