സുരേന്ദ്രന്‍ പറഞ്ഞു മേയര്‍ ആക്കാന്‍ വഴിയില്ലെന്ന്, രാമസിംഹന് മേയര്‍ പദവിയെക്കാള്‍ വല്യ പദവി ജനങ്ങള്‍ തന്നിട്ടുണ്ട് അത് മതി, താനൊരു അഭിമാനിയായ ഹിന്ദുവാണെന്ന് രാമസിംഹന്‍

കഴിഞ്ഞ ദിവസമാണ് സംവിധായകന്‍ രാമസിംഹന്‍ ബിജെപി വിട്ട വാര്‍ത്ത പുറത്തുവന്നത്. സോഷ്യല്‍മീഡിയയിലൂടെയാണ് രാമസിംഹന്‍ ഇക്കാര്യം അറിയിച്ചത്. താന്‍ ഏതൊരു പാര്‍ട്ടിയുടെയും ഭാഗമല്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഇപ്പോഴിതാ രാമസിംഹന്റെ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റാണ് വൈറലാവുന്നത്. തന്റെ വിശ്വാസത്തെയും നിലപാടുകളെ കുറിച്ചാണ് അദ്ദേഹം മറ്റൊരു കുറിപ്പില്‍ പറയുന്നത്. താന്‍ ഒരു അഭിമാനിയായ ഹിന്ദുവാണെന്ന് പ്രഖ്യാപിക്കാന്‍ തനിക്ക് മടിയില്ലെന്ന് രാമസിംഹന്‍ പറയുന്നു.

also read: സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു, 15കാരനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു, നടുക്കം

കര്‍ണാടക കേരളത്തിലും ആവര്‍ത്തിക്കും, നമസ്‌തേ പറഞ്ഞ വിദേശിക്ക് കര്‍ണ്ണാടകയില്‍ തല്ലു കിട്ടിയത് പോലെ നാളെ നമസ്‌തേ പറഞ്ഞ ഹിന്ദുവിനും തല്ല് കിട്ടുമെന്നും ഹിന്ദു ഏകീകരണം സംഭവിക്കാതെ, കേരളത്തില്‍ കാന്തപുരം മൊയ്ലിയാരുടെ കൈ മുത്തിയാല്‍ അധികാരത്തിലെത്തിലെത്താമെന്ന് ബിജെപി നേതാക്കള്‍ കരുതുന്നുവെങ്കില്‍ തെറ്റി എന്ന് തന്നെ പറയാന്‍ മടിയില്ലെന്നും രാമസിംഹന്‍ പറയുന്നു

രാമസിംഹന്റെ വാക്കുകള്‍

”ഇന്ന് ലോകത്തിന്റെ എല്ലാ കോണില്‍ നിന്നും എന്നേ ഒരുപാട് പേര്‍ വിളിച്ചു, എന്റെ നിലപാടിനോട് പിന്തുണ പ്രഖ്യാപിച്ചു.. നന്ദിയുണ്ട്.. ഞാന്‍ ഒരു അഭിമാനിയായ ഹിന്ദുവാണെന്ന് പ്രഖ്യാപിക്കാന്‍ എനിക്ക് മടിയില്ല.. ഇന്ന് കര്‍ണ്ണാടകയില്‍ നിന്നും ഒരു പ്രവര്‍ത്തകന്‍ വിളിച്ചു പറഞ്ഞു സാര്‍ ഞാന്‍ ഭയപ്പെടുന്നു.. ഒരു എലക്ഷന്‍ തോല്‍വി കര്‍ണ്ണാടകയിലെ ഹൈന്ദവര്‍ക്ക് ഭയം സമ്മാനിച്ചുവെങ്കില്‍ അത് തിരിച്ചറിയാനുള്ള സാമാന്യ ബോധം ഹിന്ദുവിനുണ്ടാകണം..
കര്‍ണാടക കേരളത്തിലും ആവര്‍ത്തിക്കും,

നമസ്‌തേ പറഞ്ഞ വിദേശിക്ക് കര്‍ണ്ണാടകയില്‍ തല്ലു കിട്ടിയത് പോലെ നാളെ നമസ്‌തേ പറഞ്ഞ ഹിന്ദുവിനും തല്ല് കിട്ടും.. ഹിന്ദു ഏകീകരണം സംഭവിക്കാതെ, കേരളത്തില്‍ കാന്തപുരം മൊയ്ലിയാരുടെ കൈ മുത്തിയാല്‍ അധികാരത്തിലെത്തിലെത്താമെന്ന് ബിജെപി നേതാക്കള്‍ കരുതുന്നുവെങ്കില്‍ തെറ്റി എന്ന് തന്നെ പറയാന്‍ മടിയില്ല..

ധര്‍മ്മത്തോടൊപ്പം നില്‍ക്കുമ്പോള്‍ കുറച്ചു പ്രയാസങ്ങള്‍ നേരിടും. സിനിമയ്ക്ക് വേണ്ടി പിരിച്ചു കട്ടെന്ന് പ്രചരിപ്പിക്കുന്നവരുടെ കൂട്ടത്തില്‍ ബിജെപിക്കാരുമുണ്ട്. തെളിവ് വേണേല്‍ തരാം, പക്ഷെ മൂന്നുവര്‍ഷം അതിനുവേണ്ടി എടുത്ത പ്രയത്‌നവും, അതിനിടയില്‍ കേട്ട പരിഹാസത്തിനും ബദലായി ആ പ്രൊജക്റ്റ് ഉപേക്ഷിക്കാന്‍ തയ്യാറായാല്‍ ലക്ഷങ്ങള്‍ ഈയുള്ളവന് സുഡാപ്പികളില്‍ നിന്ന് കിട്ടുമായിരുന്നു..

പണം സമ്പാദിക്കാന്‍ ആരുടെ കൂടെ നില്‍ക്കണമെന്ന് ഇവിടുത്തെ ജനത്തിന് അറിയില്ലെന്നാണോ? ആരോപണം ഉന്നയിക്കുമ്പോള്‍ വ്യക്തത വേണം… ഒരു ഹിന്ദു ലീഗ് വേണം എന്ന് പറഞ്ഞപ്പോള്‍ പരിഹസിച്ചവരാണ് ഏറെ പേര്‍. പക്ഷേ അതുണ്ടായില്ലെങ്കില്‍ 1921ലെ പോല്‍ ജീവന് വേണ്ടി ഹിന്ദു ഓടേണ്ട കാലം വിദൂരമല്ല…

നമ്പൂതിരി മുതല്‍ നായാടി വരെ എന്നത് പൂജനീയ സ്വാമി സത്യാനന്ദ സരസ്വതിയുടെ ആശയമാണ്.. ഏറ്റവും പിന്നില്‍ നില്‍ക്കുന്ന ഹിന്ദുവും മുന്നില്‍നില്‍ക്കുന്ന ഹിന്ദുവും ഒന്നാണെന്ന ബോധത്തോടെ ഒരുമിച്ചു നിന്നില്ലെങ്കില്‍ ഭയപ്പെടണം… കാരണം അവര്‍ സകലരും ഒരുമിച്ചാണ്… ഇത് മനസ്സിലാക്കാതെ മതേതരത്വം വിളമ്പുന്നവര്‍ മൂഢസ്വര്‍ഗ്ഗത്തിലാണ്..

സുരേന്ദ്രന്‍ പറഞ്ഞു മേയര്‍ ആക്കാന്‍ വഴിയില്ലല്ലോ എന്ന്, പക്ഷേ മേയറെ സൃഷ്ടിക്കാന്‍ പ്രവര്‍ത്തിക്കണം.. അതിന് ആത്മാര്‍ത്തത വേണം.. രാമസിംഹന് മേയര്‍ പദവിയെക്കാള്‍ വല്യ പദവി ജനങ്ങള്‍ തന്നിട്ടുണ്ട് അത് മതി… ഹിന്ദു ഉണരാതെ ദേശമുണരില്ല. ഒരിക്കല്‍ കൂടി കൂടെ നിന്നതിന് നന്ദി.’

Exit mobile version