29കാരി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ സംഭവം, സ്ത്രീധന പീഡനത്തിന് ഭര്‍ത്താവിന്റെ അമ്മയും അച്ഛനും അറസ്റ്റില്‍

തിരുവനന്തപുരം : തിരുവനന്തപുരത്തെ 29കാരിയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിന്റെ അമ്മയും അച്ഛനും അറസ്റ്റില്‍. അരുവിക്കര കാച്ചാണി സ്വദേശിയായ അനുപ്രിയയെ ആണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ അഞ്ചല്‍ ഏരൂര്‍ സ്വദേശികളായ മന്‍മഥന്‍ (78) ഭാര്യ വിജയ (71) എന്നിവരാണ് പിടിയിലായത്. ഒന്നാം പ്രതിയായ ഭര്‍ത്താവ് മനു ഗള്‍ഫിലാണുളളത്. കഴിഞ്ഞ മാസമാണ് കാച്ചാണി സ്വദേശി അനുപ്രിയ ജീവനൊടുക്കിയത്.

also read: പേരിനൊപ്പം ജാതിവാല്‍ വേണ്ടെന്നുള്ളത് ആലോചിച്ച് എടുത്ത തീരുമാനം, ഷൈന്‍ ടോം ചാക്കോയുടെ വാക്കുകള്‍ എന്നെ വല്ലാതെ വേദനിപ്പിച്ചു; വിവാദങ്ങളില്‍ പ്രതികരിച്ച് സംയുക്ത

സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നിവയ്ക്കാണ് മൂവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്. ഭര്‍തൃവീട്ടില്‍ വെച്ച് അനുപ്രിയ മാനസിക പീഡനം നേരിട്ടതായി ബന്ധുക്കളും ആരോപിക്കുന്നു.

Exit mobile version