പേരിനൊപ്പം ജാതിവാല്‍ വേണ്ടെന്നുള്ളത് ആലോചിച്ച് എടുത്ത തീരുമാനം, ഷൈന്‍ ടോം ചാക്കോയുടെ വാക്കുകള്‍ എന്നെ വല്ലാതെ വേദനിപ്പിച്ചു; വിവാദങ്ങളില്‍ പ്രതികരിച്ച് സംയുക്ത

പുതിയ ചിത്രമായ ബൂമറാംഗിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍പ്പെട്ടിരിക്കുകയായിരുന്നു നടി സംയുക്ത. സംയുക്ത സിനിമയുടെ പ്രൊമോഷന്‍ പരിപാടികളുമായി സഹകരിക്കുന്നില്ലെന്നും ബിഗ് ബജറ്റ് ചിത്രങ്ങളുടെ പ്രൊമോഷനുവേണ്ടി മാത്രമേ പങ്കെടുക്കുകയുള്ളൂവെന്നും സംയുക്ത പറഞ്ഞതായി നിര്‍മാതാവ് വെളിപ്പെടുത്തി.

ഇത് വലിയ ചര്‍ച്ചയായിരുന്നു. പിന്നാലെ സംയുക്തയെ വിമര്‍ശിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോയും രംഗത്തെത്തിയിരുന്നു. ‘ചെയ്ത സിനിമയുടെ പ്രമോഷന് വരാതിരിക്കുന്നത് പേര് മാറ്റിയതുകൊണ്ട് ശരിയാകണമെന്നില്ല. പേരൊക്കെ ഭൂമിയില്‍ വന്നശേഷം കിട്ടുന്നതല്ലേ. എന്ത് മേനോന്‍ ആയാലും നായരായാലും ക്രിസ്ത്യാനിയായാലും മുസ്ലീമായാലും ചെയ്ത ജോലി പൂര്‍ത്തിയാക്കാതെ എന്ത് കാര്യം. എപ്പോഴും സഹകരിച്ചവര്‍ക്ക് മാത്രമേ നിലനില്‍പ്പ് ഉണ്ടായിട്ടുള്ളൂ” എന്നും ഷൈന്‍ പറഞ്ഞു.

also read: ഓരോരുത്തരുടെ താൽപര്യത്തിന് സ്റ്റോപ് അനുവദിക്കാനാകില്ല; വന്ദേ ഭാരത് ട്രെയിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കേണ്ടത് റെയിൽവേയാണ്; ഹർജി തള്ളി ഹൈക്കോടതി

ഇപ്പോഴിതാ ഷൈനിന് മറുപടി നല്‍കിയിരിക്കുകയാണ് സംയുക്ത. ഷൈന്‍ ടോം ചാക്കോയുടെ വാക്കുകള്‍ തന്നെ വേദനിപ്പിച്ചിരുന്നുവെന്നും തന്റെ പേരിനൊപ്പം ജാതിവാല്‍ വേണ്ടെന്നുള്ളത് താന്‍ വളരെ പ്രോഗ്രസീവായി എടുത്ത തീരുമാനമായിരുന്നുവെന്നും സംയുക്ത പറഞ്ഞു.

also read: സുരക്ഷ ഒരുക്കുന്ന ബോഡി ഗാർഡിന്റെ വിവാഹം ആഘോഷമാക്കി കാർത്തിക് ആര്യൻ; അഭിനന്ദനവുമായി സൈബർ ലോകം

അന്ന് അദ്ദേഹം (ഷൈന്‍) പറഞ്ഞ കാര്യങ്ങള്‍ കേട്ടപ്പോള്‍ സങ്കടം തോന്നി. ഇപ്പോഴും പല സ്ഥലങ്ങളില്‍ പോകുമ്പോഴും ജാതിവാല്‍ ചേര്‍ത്താണ് വിളിക്കുന്നത്. ഒരു ചിത്രത്തിന്റെ ആവശ്യത്തിനായി ചെന്നൈയില്‍ പോയപ്പോള്‍ അവിടെനിന്നും അങ്ങനെ വിളിച്ചപ്പോള്‍ അരോചകമായിത്തോന്നി എന്നും സംയുക്ത കൂട്ടിച്ചേര്‍ത്തു.

”ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ കാരണമെന്താണെന്ന് പലരും ചോദിച്ചിട്ടുണ്ട്. കേരളം മുന്നോട്ട് ചിന്തിക്കുന്ന ഇടമാണ്. ജാതിവാല്‍ മാറ്റിയത് ചോദ്യം ചെയ്യപ്പെടുക എന്ന് പറയുന്നത് സങ്കടമുണ്ടാക്കുന്ന കാര്യമാണ്. മറ്റൊരു കാര്യത്തെക്കുറിച്ച് പറയുമ്പോള്‍ ഇത് എടുത്തിടുന്നത് കേട്ടപ്പോള്‍ വളരെയേറെ സങ്കടം തോന്നി.’- നടി കൂട്ടിച്ചേര്‍ത്തു.

Exit mobile version