അരിക്കൊമ്പനെ കണ്ടെത്തി, ആനയുള്ളത് തികച്ചും ദുഷ്‌കരമായ മേഖലയില്‍, ദൗത്യസംഘം ജീവന്‍ പണയം വെച്ച് കഠിനപ്രയത്‌നത്തിലെന്ന് മന്ത്രി എകെ ശശീന്ദ്രന്‍

തിരുവനന്തപുരം: ദൗത്യസംഘം അരിക്കൊമ്പനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. നിലവില്‍ ആനയെ മയക്കുവെടി വെക്കുന്നതിന് അനുയോജ്യമായ സ്ഥലത്ത് എത്തിക്കാനുള്ള ശ്രമം നടക്കുകയാണെന്നും മന്ത്രി അറിയിച്ചു.

തികച്ചും ദുഷ്‌കരമായ മേഖലയിലാണ് ആനയെ കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ദൗത്യസംഘം കഠിനപ്രയത്‌നത്തിലാണ്. വിചാരിച്ചതു പോലെ കാര്യങ്ങള്‍ നടന്നാല്‍ ഇന്ന് തന്നെ അരിക്കൊമ്പനെ പിടിക്കാന്‍ സാധിക്കുമെന്നും വനം മന്ത്രി പറഞ്ഞു.

also read: വളര്‍ത്തുകാളയുടെ ആക്രമണത്തില്‍ ഗൃഹനാഥന് ദാരുണാന്ത്യം, രക്ഷിക്കാനെത്തിയ ഭാര്യയ്ക്ക് ഗുരുതര പരിക്ക്

അതേസമയം, ദൗത്യസംഘം കടുത്ത സംഘര്‍ഷത്തിലാണെന്നും മന്ത്രി പ്രതികരിച്ചു. വലിയ വിവാദങ്ങള്‍ ആണ് ഉയര്‍ന്ന് വരുന്നത്. വന്യമൃഗത്തെ പിടിക്കുക എന്നത് നമ്മള്‍ വരച്ച പ്ലാനിലൂടെ ചെയ്യാന്‍ പറ്റുന്നത് അല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

also read: സോളാര്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥന്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍, കാറില്‍ ആത്മഹത്യാക്കുറിപ്പ്

150ഓളം പേര്‍ അവരുടെ ജീവന്‍ പണയം വെച്ചാണ് പ്രവര്‍ത്തിക്കുന്നത്. ദൗത്യസംഘത്തിന്റെ മനോവീര്യം തകര്‍ക്കുന്ന രീതിയിലുള്ള കാര്യങ്ങള്‍ ചെയ്യരുതെന്നും അവര്‍ നിരന്തരമായി കഠിനാധ്വാനം ചെയ്യുകയാണെന്നും മന്ത്രി പറഞ്ഞു.

Exit mobile version